യു.ഡി.എഫ് തീരുമാനം ഇന്ന്
Wednesday 03 September 2025 3:15 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കേണ്ടെന്ന് യു.ഡി.എഫിൽ ധാരണയായതായി സൂചന. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന വിലയിരുത്തലാണ് ഇന്നലെ നടന്ന യോഗത്തിൽ വിവിധ കക്ഷികൾ ഉന്നയിച്ചത്. ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണമെന്ന അഭിപ്രായവും യോഗത്തിൽ ഉണ്ടായി. ഇന്നലെ രാത്രിയിൽ ചേർന്ന യു.ഡി.എഫ് യോഗത്തിന്റെ തീരുമാനം അറിയിക്കാൻ പ്രതിപക്ഷ നേതാവിനെയും യു.ഡി.എഫ് കൺവീനറെയും യോഗം ചുമതലപ്പെടുത്തി. ഇന്ന് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം നേതാക്കൾ പ്രഖ്യാപിക്കും.