വിതരണം മുടങ്ങി ഓണക്കിറ്റ് 15 വരെ
Wednesday 03 September 2025 2:25 AM IST
തിരുവനന്തപുരം: റേഷൻ കടകൾ വഴിയുള്ള ഓണക്കിറ്റ് വിതരണം ഇന്നലെ മുടങ്ങി. ഇ പോസ് മെഷീനുകളിൽ അപ്ഡേഷനു ശേഷം ഓണക്കിറ്റ് വിതരണത്തിനുള്ള ഓപ്ഷൻ ലഭിക്കാത്തതാണ് കാരണം. ഇന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്നും 15 വരെ കിറ്റുകൾ വാങ്ങാമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. മഞ്ഞ കാർഡുടമൾക്കാണ് ഓണക്കിറ്റ് ലഭിക്കുന്നത്.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിന്റെ കീഴിലുള്ള ഏകീകൃത സോഫ്റ്റ്‌വേറിലേയ്ക്ക് റേഷൻ ഗുണഭോക്താക്കളുടെ ഡാറ്റ പങ്കിടുന്ന പ്രക്രിയ ഇന്നലെയാണ് നടന്നത്.
അപ്ഡേഷൻ നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് 4നു ശേഷമേ റേഷൻ വിതരണം ആരംഭിക്കൂ എന്ന് പൊതുവിതരണ വകുപ്പ് അറിയിച്ചിരുന്നു. വൈകിട്ട് ആറോടെയാണ് റേഷൻ വിതരണം ഭാഗികമായി ആരംഭിച്ചത്.