യു.ജയചന്ദ്രൻ അന്തരിച്ചു

Wednesday 03 September 2025 3:25 AM IST

തിരുവനന്തപുരം: എഴുത്തുകാരനും മാദ്ധ്യമപ്രവർത്തകനും ഗായകനുമായ നാലാഞ്ചിറ ഓക്‌ഡെയിൽ നീലാംബരി 2ഡിയിൽ യു.ജയചന്ദ്രൻ (75) അന്തരിച്ചു. തിരുവനന്തപുരത്തെ ,സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവായിരുന്ന പരേതനായ ചെങ്ങന്നൂർ വഞ്ഞിപ്പുഴ മഠത്തിലെ വഞ്ഞിപ്പുഴ ചീഫ് എന്നറിയപ്പെടുന്ന രുധിരരുടെ മകനാണ്. അമ്മ പരേതയായ തങ്കം വഞ്ഞിപ്പുഴ. ഭാര്യ ബീന ജയചന്ദ്രൻ. മകൾ അപർണ ജയചന്ദ്രൻ. മരുമകൻ അലൻ മില്ലർ (ഇരുവരും സൗത്ത് ആഫ്രിക്ക).സംസ്‌ക്കാരം പിന്നീട്. മൃതദേഹം പട്ടം എസ്.യു.ടി മോർച്ചറിയിൽ

എഴുപതുകളിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനായിരുന്നു.എസ്.എഫ്‌.ഐയുടെ സ്ഥാപക പ്രവർത്തകരിൽ ഒരാളാണ്.,എം.ഡി. നാലപ്പാട് പത്രാധിപരായ പമ്പരം എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ടാ ഹോളി ക്രോസ് ഹൈസ്‌കൂളിൽ അദ്ധ്യാപകനായിരുന്നു.ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. നിരവധി ലിറ്റിൻ മാഗസിനുകളിൽ പ്രവർത്തിച്ചു. മൗനം,സൂര്യന്റെ മാംസം എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമാന്തര ചലച്ചിത്ര പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു. അയ്യപ്പ പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ,നടൻ മുരളി,ഡി.വിനയചന്ദ്രൻ, ലെനിൻ രാജേന്ദ്രൻ എന്നിവരുടെ സുഹൃത്തായിരുന്നു. എം.എസ്.കുമാർ, കാലടി ശങ്കരൻകുട്ടി എന്നിവർക്കൊപ്പം സംഗീത എന്ന ഗാനമേള ട്രൂപ്പും രൂപീകരിച്ചു. കെ.എസ്.ചിത്രയുടെ ആദ്യകാല വേദികളിലൊന്ന് ഇതായിരുന്നു.