"ഒരാൾക്ക്‌ കൂടിയുള്ള സ്ഥലമില്ല, അമ്മ ഇൻഡിപെൻഡന്റായി നിൽക്കാൻ ആഗ്രഹിക്കുന്നു"; താര കല്യാൺ ഒറ്റയ്ക്ക് താമസിക്കുന്നതിന് കാരണം

Wednesday 03 September 2025 12:48 PM IST

നർത്തകിയും നടിയുമായ താര കല്യാണിന് ആരാധകരേറെയാണ്. താരയുടെ ഏക മകളും നർത്തകിയുമായ സൗഭാഗ്യയും മരുമകനും നടനുമായ അർജുനുമൊക്കെ മലയാളികൾക്ക് സുപരിചിതരാണ്. അർജുന്റെ ഗുരു കൂടിയാണ് താര കല്യാൺ. ഇപ്പോൾ വാടക വീട്ടിലാണ് സൗഭാഗ്യയും അർജുനും താമസിക്കുന്നത്.

വളർത്തുമൃഗങ്ങളെ താലോലിക്കുന്ന സൗഭാഗ്യയുടെ വീഡിയോയൊക്കെ സോഷ്യൽ മീഡിയയിൽ നേരത്തെ വൈറലായിരുന്നു. ഇപ്പോഴിതാ അമ്മ തങ്ങൾക്കൊപ്പമല്ല താമസിക്കുന്നതെന്നും അതിന്റെ കാരണവും വെളിപ്പെടുത്തിയിരിക്കുകയാണ് സൗഭാഗ്യയും അർജുനും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ഫ്രീഡത്തിന് വേണ്ടിയാണ് താര കല്യാൺ ഒറ്റയ്ക്ക് നിൽക്കുന്നതെന്ന് അർജുൻ വ്യക്തമാക്കി. അമ്മയ്ക്ക് ഇൻഡിപെൻഡന്റായി ഇരിക്കുന്നതാണ് ഇഷ്ടമെന്നും ഇപ്പോൾ തങ്ങൾ താമസിക്കുന്ന വീട്ടിൽ സ്ഥലപരിമിതിയുണ്ടെന്നും സൗഭാഗ്യയും പറഞ്ഞു.

'അല്ലെങ്കിലും നമ്മുടെ കൂടെ എങ്ങനെ നിൽക്കും. ഇവിടെ സ്ഥലം കുറവല്ലേ. വീട്ടിൽ ഇത്രയും മെമ്പേഴ്സുണ്ട്. കുത്തിക്കയറ്റി ഒരാൾക്ക് കൂടി നിൽക്കാൻ ഇവിടെ സ്ഥലമില്ല. അമ്മ ഇൻഡിപെൻഡന്റായി നിൽക്കാൻ ആഗ്രഹിക്കുന്നയാളാണ്. വന്നുപോകുന്നതാണ് അമ്മയ്ക്ക് ഇഷ്ടം. താമസിക്കാൻ അമ്മയുടേതായ ഏരിയ, ഒറ്റയ്ക്ക് ഇരിക്കാൻ ഇഷ്ടപ്പെടുന്നയാളാണ്.

എനിക്ക് കുട്ടിയുണ്ടാകുന്നതിന് മുമ്പ്, എന്താ അമ്മ ഇങ്ങനെ എന്ന് ആലോചിച്ചിരുന്ന പല കാര്യങ്ങളും ഇപ്പോഴാണ് മനസിലാകുന്നത്. അവനവന് കുട്ടിയുണ്ടാകുമ്പോഴല്ലേ എല്ലാം അറിയുകയുള്ളൂ. എന്ത് നന്നായിട്ടാണ് അമ്മ വളർത്തിയതെന്ന് ഓരോ ദിവസവും ഓർക്കാറുണ്ട്.'- സൗഭാഗ്യ പറഞ്ഞു.