നേതൃയോഗം

Wednesday 03 September 2025 3:50 PM IST

മലപ്പുറം: ജില്ലാ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളുടെ തട്ടിപ്പുകൾക്കും അഴിമതിക്കുമെതിരെ സമരം സംഘടിപ്പിക്കാനും ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മലപ്പുറത്ത് ഗാന്ധി സ്മൃതി സദസ്സു സംഘടിപ്പിക്കാനും എൻ.സി.പി.എസ് ജില്ലാ നേതൃയോഗം തീരുമാനിച്ചു. അധികത്തീരുവ ചുമത്തി ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വിപണി തകർക്കാനുള്ള അമേരിക്കൻ ഭീഷണികളെ ചെറുത്ത് തോല്പിക്കാൻ മറ്റു ലോകരാഷ്ട്രങ്ങളുമായി വ്യാപാരക്കരാറുകളുണ്ടാക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ ജില്ലാപ്രസിഡന്റ് കെ.പി.രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. പി.വി. അജ്മൽ, പാറപ്പുറത്ത് കുഞ്ഞുട്ടി, എം.സി ഉണ്ണികൃഷ്ണൻ, പി.മധു, ഹംസ പാലൂർ, സി.പി രാധാകൃഷ്ണൻ, പാട്ടത്തിൽ ഇബ്രാഹിം കുട്ടി, അബുലൈസ് തേഞ്ഞിപ്പലം, കെ.വി.ദാസ്, കെ.മധൂസൂദനൻ, പുലിയോടൻ മുഹമ്മദ്, ഷെബിൻ തൂത. ഷാജി മഞ്ചേരി എന്നിവർ പ്രസംഗിച്ചു.