പാചക തൊഴിലാളി പ്രതിഷേധം

Wednesday 03 September 2025 3:59 PM IST

അങ്കമാലി: സ്‌കൂൾ പാചക തൊഴിലാളികളുടെ കൂലിവർദ്ധനവും വിതരണവും മന്ത്രിതല ചർച്ചകളിലെ തീരുമാനങ്ങളും അട്ടിമറിച്ച സർക്കാരിന്റെ നടപടികളിൽ പ്രതിഷേധിച്ച് സ്‌കൂൾ പാചകതൊഴിലാളികൾ അങ്കമാലി ഉപജില്ലാ ഓഫീസിന് മുമ്പിൽ പ്രതിഷേധസംഗമം നടത്തി. സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ ഉദ്ഘാടനം ചെയ്തു. അമ്പിളി അജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അനിത അപ്പുക്കുട്ടൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം. മുകേഷ്, ലോക്കൽ സെക്രട്ടറി കിഷോർ, യൂണിയൻ പ്രസിഡന്റ് സീലിയ വിന്നി തുടങ്ങിയവർ പ്രസംഗിച്ചു. ബിന്ദു രാജൻ, ലിജോമോൾ, പത്മിനി സജീവൻ, ജിജിജോയ്, ഷിജി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.