ശ്രീകൃഷ്ണജയന്തി ചിത്രരചനാമത്സരം
Wednesday 03 September 2025 6:38 PM IST
കൊച്ചി: ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷത്തിന് തുടക്കം കുറിച്ച് 7ന് രാവിലെ 8മുതൽ 'ശ്യാമ -25' ചിത്രരചനാമത്സരം നടക്കും.
എറണാകുളം വാരിയം റോഡിലുള്ള ചിന്മയ വിശ്വവിദ്യാപീഠത്തിലാണ് മത്സരം. ബാലസാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാര ജേതാവുമായ ശ്രീജിത്ത് മൂത്തേടം ഉദ്ഘാടനം ചെയ്യും. കെ.ജി തലം മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി മത്സരത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 9846462393, 9496447332 തുടങ്ങിയ നമ്പറുകളിൽ ബന്ധപ്പെടണം. 7ന് രാവിലെ 8ന് മത്സരവേദിയിൽ തത്സമയ രജിസ്‌ട്രേഷനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ബാലഗോകുലം അറിയിച്ചു.