327 ദിവസം പിന്നിട്ട് മുനമ്പം ഭൂസമരം
Thursday 04 September 2025 12:38 AM IST
വൈപ്പിൻ: മുനമ്പം ഭൂപ്രശ്‌നത്തിന് ശാശ്വത പരിഹാരം തേടി മുനമ്പം ഭൂസംരക്ഷണ സമിതി നടത്തി വരുന്ന റിലേ നിരാഹാര സമരം 327 ദിവസം പിന്നിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സമരം സംസ്ഥാന ഡയറക്ടർ ഫാ.ഡിറ്റോ കുള നയിച്ചു. സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ, സംസ്ഥാന സെക്രട്ടറി ജോബിൻ ജോസ്, സംസ്ഥാന ലാറ്റിൻ പ്രസിഡന്റ് പോൾ ജോസ്, കോട്ടപ്പുറം രൂപതാ ഡയറക്ടർ ഫാ. നീൽ ജിജി തുടങ്ങിയവർ പങ്കെടുത്തു.