ഓണാഘോഷവും കുടുംബ സംഗമവും
Thursday 04 September 2025 12:45 AM IST
കുറ്റ്യാടി: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ നാദാപുരം, കുറ്റ്യാടി ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷ പരിപാടികളും നടത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സ്മിനു. സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറിയറ്റ് അംഗം ജയൻ കോറോത്ത് മുഖ്യാതിഥിയായി. സെക്രട്ടറി എം.ഷജിൻ, ജില്ലാ പ്രസിഡന്റ് പി.ഷറഫുന്നീസ, ജില്ലാ ട്രഷറർ കെ.എം.സുനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം സി.കെ.കരുണാകരൻ, ജില്ലാ കമ്മിറ്റി അംഗം എൻ.എസ് ശ്രീനില, ജില്ലാ കമ്മിറ്റി അംഗം പി.ഐ അഹമ്മദ്, ഏരിയാ ട്രഷറർ പി.സുജിത്ത് കുമാർ പ്രസംഗിച്ചു. മറ്റ് പരിപാടികളും നടന്നു.