ഏകദിന പരിശീലനം നൽകി

Thursday 04 September 2025 12:50 AM IST
പടം: സ്കൂളുകളിലെ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്കുള്ള പരിശീലന പരിപാടി തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വനജ ഉദ്ഘാടനം ചെയ്യുന്നു.

നാദാപുരം: സ്കൂളുകളിൽ പുതിയ മെനു പ്രകാരമുള്ള പാചകം പരിചയപെടുത്തുന്നതിനും ഫയർ ആൻഡ് കിച്ചൺ സേഫ്റ്റി സംബന്ധിച്ചും ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് ഏകദിന പരിശീലനം നൽകി. നാദാപുരം ഉപ ജില്ലയിലെ 79 സ്കൂളുകളിലെ 87 പാചക തൊഴിലാളികൾക്കാണ് പരിശീലനം നൽകിയത്. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. വനജ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ സനൂപ് സി.എച്ച്. ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. അടുക്കളയിൽ ഗ്യാസ് അടുപ്പ് കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് വിനീത്.എസ്. ക്ലാസെടുത്തു. രാജീവൻ, മുഹമ്മദ്‌ അഷ്‌റഫ്‌, ഷൈനി കുമാർ എന്നിവർ പ്രസംഗിച്ചു.