കൗതുകമുണർത്തി 35 കിലോയുള്ള ഓട്ടുകിണ്ടി

Thursday 04 September 2025 12:55 AM IST

പറവൂർ: പാരമ്പര്യവും കരകൗശലവിദ്യയും സമന്വയിപ്പിച്ച് 35 കിലോ തൂക്കമുള്ള ഓട്ടുകിണ്ടി നിർമ്മിച്ച് ശ്രദ്ധേയനായിരിക്കുകയാണ് പറവൂരിലെ ക്രോക്കറി വ്യാപാരിയായ പാപ്പു. കിണ്ടിയുടെ വാലറ്റവും കൗതുകകരമാണ്. അരയന്നത്തിന്റെ കഴുത്തും ചുണ്ടുമുള്ള ആകൃതിയിലാണ് വെള്ളം പുറത്തേക്കൊഴുകുന്ന വാലറ്റം തീർത്തിരിക്കുന്നത് കൊത്തുപണികളോടുകൂടിയ കിണ്ടിയുടെ നിർമ്മാണത്തിന് മൂന്ന് മാസത്തോളം സമയമെടുത്തു. ഒരാൾക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ പ്രയാസമുള്ള ഇതിന്റെ നിർമ്മാണം ഏറെ ശ്രമകരമായിരുന്നെന്ന് പപ്പു പറയുന്നു. ഒന്നര ലക്ഷം രൂപ വില പറഞ്ഞിട്ടും പാപ്പു ഇത് നൽകിയിട്ടില്ല. പശമണ്ണിൽ ഡൈ ഒരുക്കുക ഏറെശ്രമകരമായിരുന്നെന്ന് നിർമ്മാതാക്കളായ പറവൂർ മെറ്റൽസ് ഉടമ തെക്കിനേടത്ത് പാപ്പു പറഞ്ഞു. പാപ്പുവിന്റെ വീട്ടിലും കടയിലുമായി നിരവധി പുരാവസ്തുക്കളുടെ ശേഖരമുണ്ട്. എട്ട് കിലോ തൂക്കം വരുന്ന ഓടിൽ തീർത്ത ഗണപതി വിഗ്രഹം, ഓട് കൊണ്ടുള്ള ചതുരംഗ പലകയും കരുക്കളും ഓണത്തപ്പനെ കുടിയിരുത്തിയ ഓടിൽ തീർത്ത പ്രഭാമണ്ഡലം എന്നിവയെല്ലാം ശേഖരത്തിലുണ്ട്.

പ്രധാന സവിശേഷതകൾ

അരയന്നത്തിന്റെ ആകൃതി: കിണ്ടിയുടെ വാലറ്റം അരയന്നത്തിന്റെ കഴുത്തിന്റെയും ചുണ്ടിന്റെയും ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇതിന് കൂടുതൽ സൗന്ദര്യവും വ്യത്യസ്തതയും നൽകുന്നു. മിനിയേച്ചർ മാതൃക: ഒരു കിലോ തൂക്കമുള്ള ചെറിയ കിണ്ടിയുടെ മാതൃകയിലാണ് വലിയ കിണ്ടി നിർമ്മിച്ചത്.