ബോണസ്: തീരുമാനമായി

Wednesday 03 September 2025 8:20 PM IST

അങ്കമാലി: ഈറ്റ,​ പനമ്പ് തൊഴിലാളികൾക്ക് ഇൻസെന്ററ്റീവ് ബോണസ് 19.5 ശതമാനം നൽകും. ഇത് ആദ്യമായാണ് രണ്ട് ശതമാനം വർദ്ധിപ്പിച്ച് നൽകുന്നത്. ഏറ്റവും കൂടുതൽ ഈറ്റ വെട്ടിയ തൊഴിലാളിക്ക് ഇനത്തിൽ ലഭിക്കുന്നത് 13,711 രൂപയാണ്. ഏറ്റവും കൂടുതൽ പനമ്പ് നെയ്ത്ത് തൊഴിലാളിക്ക് ഏറ്റവും കൂടുതൽ ലഭിക്കുന്ന തുക 8,942 രൂപയും. ഈറ്റ പനമ്പ് തൊഴിലാളിക്ക് ഇതിനു പുറമേ ഓണക്കാലത്ത് അഞ്ചു മാസത്തെ ഡി.എയും ലഭിക്കും. ഏറ്റവും കൂടുതൽ ലഭിക്കുന്ന തുക 14,602 രൂപയാണ്. ഓണത്തിന് മുമ്പ് ബോണസ് വിതരണത്തിനായി കോർപ്പറേഷന് തുക ലഭ്യമാക്കിയ സർക്കാരിനും വസായ വകുപ്പ് മന്ത്രിക്കും കോർപ്പറേഷൻ ചെയർമാൻ ടി.കെ. മോഹനനും നന്ദി പറഞ്ഞു.