സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
Thursday 04 September 2025 12:28 AM IST
കുറ്റ്യാടി: കുറ്റ്യാടി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റി കെ.എം.സി.ടി മെഡിക്കൽ കോളേജ്,അറ്റെറ ലബോറട്ടറി ഫാർമസി കുറ്റ്യാടി എന്നിവരുടെ സഹകരണത്തോടെ വടയം എൽ.പി സ്‌കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വി.പി മൊയ്തു അദ്ധ്യക്ഷത വഹിച്ചു. കെ.കെ.മനാഫ്, ജുഗുനു തെക്കയിൽ, എ.ടി ഗീത, ഹാഷിം നമ്പാടൻ, എസ്.ജെ സജീവ് കുമാർ, എം.കെ കുഞ്ഞിക്കേളു നമ്പ്യാർ, വി.എം പ്രശാദ്, അഹമ്മദ് കണ്ടോത്ത്, എം.കെ.അബ്ദുൾ റഹ്മാൻ, ലത്തിഫ് ചൂണ്ട, അഭിൻ അശോക് എന്നിവർ പ്രസംഗിച്ചു. വിഭാഗങ്ങളിലെ ഡോക്റ്റർമാർ സൗജന്യമായി പരിശോധന നടത്തി.