ഹൈമാസ്റ്റ് അണഞ്ഞു

Thursday 04 September 2025 1:26 AM IST
നല്ലേപ്പിള്ളി മാട്ടുമന്ത ജംഗ്ഷനിൽ മാസങ്ങളായി കേടായിക്കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ്.

ചിറ്റൂർ: നല്ലേപ്പിള്ളി പഞ്ചായത്തിലെ മാട്ടുമന്ത ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച ഉയരവിളക്ക്(ഹൈമാസ്റ്റ്) കണ്ണടച്ചിട്ട് നാല് മാസം. കുററിപ്പള്ളം, കൊഴിഞ്ഞാമ്പാറ, ചിറ്റൂർ, എലപ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാർ രാത്രി വൈകുംവരെ ഈ കവലയിൽ ഉണ്ടാകും. ഹൈമാസ്റ്റ് കണ്ണടച്ചതോടെ ഇവിടം കൂരിരുട്ടാണ്. പ്രദേശത്ത് തെരുവുനായ് ശല്യവും രൂക്ഷമാണ്. കഴിഞ്ഞ മേയിലാണ് അവസാനമായി ഇവിടത്തെ ഉയരവിളക്ക് പ്രകാശിച്ചത്. അതിനുശേഷം ലൈറ്റ് നന്നാക്കാൻ അധികൃതർ ശ്രമിച്ചിട്ടില്ലെന്നും എത്രയും വേഗം ലൈറ്റ് നന്നാക്കണമെന്നും കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവർമാരും വ്യാപാരികളും ആവശ്യപ്പെട്ടു.