നാടക ശില്പശാല
Thursday 04 September 2025 1:28 AM IST
മണ്ണാർക്കാട്: തച്ചമ്പാറ ക്ലാസിക് ക്ലബ്ബിന്റെയും ദേശീയ ഗ്രന്ഥശാലയുടെയും ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള നാടക ശില്പശാല ദേശബന്ധു ഹൈസ്‌കൂളിൽ തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എം.എൻ.രാമകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. നാടകനടൻ കാറൽമണ്ണ ടി.കെ.വാസുവിന്റെ നേതൃത്വം നൽകി. ക്യാമ്പ് ഡയറക്ടർ കെ.പി.എസ്.പയ്യനെടം, തച്ചമ്പാറ സഹകരണ ബാങ്ക് പ്രസിഡന്റ് സജീർ കൊടുവാളി, ക്ലബ് സെക്രട്ടറി രഞ്ജിത് കുമാർ, ജോയിന്റ് സെക്രട്ടറി എം.എ.സജി എന്നിവർ സംസാരിച്ചു. ശരത് ബാബു, മുഹമ്മദലി, ജോമോൻ, അബൂബക്കർ, രാംദാസ്, ഉദയകുമാർ, എ.ടി.മോഹനൻ, ഷൈജു, വിനോദ്, മനോജ്, എം. ഉഷ, ജയേഷ്, രാജഗോപാലൻ, നൗഷാദ്, സൗദാമിനി, റീന തുടങ്ങിയവർ നേതൃത്വം നൽകി.