ഇന്ന് ഉത്രാടപ്പാച്ചിൽ

Wednesday 03 September 2025 9:44 PM IST

കൊച്ചി: ഓണ ഒരുക്കത്തിന്റെ തിരക്കിൽ ഇന്ന് ഉത്രാടപ്പാച്ചിൽ. പൂക്കളും തിരുവോണ സദ്യയ്ക്കുള്ള സാധനങ്ങളും ഓണക്കോടിയുമൊക്കെ വാങ്ങാനുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് ആളുകൾ. രുചിപ്പെരുമയുടെ ഓണസദ്യയിൽ ഒരുക്കേണ്ട വിഭവങ്ങൾക്കുള്ള പച്ചക്കറികളും മറ്റും ഉൾപ്പടെയുള്ളവ വാങ്ങാനുള്ള തിരക്കിലാണ് മലയാളികൾ. പായസമുൾപ്പെടെ പരമാവധി വിഭവങ്ങൾ സദ്യയിൽ ഉൾപ്പെടുത്താനുള്ള തിരക്കിലാണ് വീട്ടകങ്ങൾ. പായസം കൂടി ചേരുമ്പോഴാണ് സദ്യ പൂർണമാവും.

ഓണക്കോടി പുത്തനുടുപ്പുകൾ സമ്മാനിക്കുന്ന വിശേഷാവസരമാണ് ഓണം. ഓണക്കോടികൾ വാങ്ങാനുള്ള തിരക്കും ഇന്ന് ഗ്രാമ നഗരപ്രദേശങ്ങളിലുണ്ടാകും. വസ്ത്ര, വ്യാപാര കേന്ദ്രങ്ങൾ വൈവിദ്ധ്യമാർന്ന ഓഫറുകൾ അവതരിപ്പിച്ചാണ് ആളുകളെ ആകർഷിക്കുന്നത്.

വിപണി സജീവം

പച്ചക്കറി, പഴവർഗ വിപണിയിൽ ഇന്ന് തിരക്കോട് തിരക്കാകുമെന്നുറപ്പ്. ജില്ലയുടെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓണം ഫെയറുകളിലും വൻ തിരക്കാകും അനുഭവപ്പെടുക. ഗൃഹോപകരണ-ഇലക്ട്രോണിക്സ് വിപണി പതിവുപോലെ വൈവിധ്യമാർന്ന ഓഫറുകളുമായി രംഗത്തുണ്ട്. അത്തരം സാധനങ്ങൾ വാങ്ങുന്നതിനും ഇന്ന് തിരക്കേറും.

ഓണത്തപ്പനെത്തി

ഓണത്തപ്പനും മറ്റും നേരത്തേ തന്നെ വിപണിയിലെത്തി. ഇക്കുറി മരത്തിന്റെ ഓണത്തപ്പനും ധാരാളമായി വില്പനയ്ക്കുണ്ട്. നാളെ രാവിലെ മുതൽ തുമ്പയും കുരുത്തോലയും ഓണത്തപ്പനുമായി വില്പനയ്ക്ക് സംഘങ്ങൾ നഗരത്തിലേക്ക് എത്തും.

പരമ്പരാഗത മേഖലയിൽ ഉണർവ്

കൈത്തറി മേളയലേയ്ക്കും പരമ്പരാഗത കാർഷിക വ്യാവസായിക ഉത്പ്പന്നമേളയലേക്കും രാവിലെ മുതൽ തന്നെ ജനങ്ങളെത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയ തെരുവ് കച്ചവടം ശനിയാഴ്ചയോടെ ഉച്ചസ്ഥായിലെത്തി. പാത്രങ്ങളും മൺചട്ടികളും വസ്ത്രങ്ങളും ചെരുപ്പുമടക്കം ആവശ്യമുള്ളതെല്ലാമുണ്ട് വഴിയോരകച്ചവടത്തിൽ.

ഇ​ന്ന് ​ഉ​ത്രാ​ട​സ​ദ്യ

കൊ​ച്ചി​:​ ​തൃ​ക്കാ​ക്ക​ര​ ​വാ​മ​ന​മൂ​‌​‌​ർ​ത്തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​തി​രു​വോ​ണ​ ​മ​ഹോ​ത്സ​വം​ ​ഒ​ൻ​പ​താം​ ​ദി​വ​സ​മാ​യ​ ​ഇ​ന്ന് ​ഉ​ത്രാ​ട​സ​ദ്യ​യും​ ​പ​ക​ൽ​പൂ​ര​വും​ ​ന​ട​ക്കും.​ ​അ​ത്തം​ ​നാ​ളി​ൽ​ ​കൊ​ടി​യേ​റി​ ​ഉ​ത്സ​വം​ ​നാ​ളെ​ ​തി​രു​വോ​ണം​ ​നാ​ളി​ൽ​ ​ആ​റാ​ട്ടോ​ടെ​യാ​ണ് ​സ​മാ​പി​ക്കു​ക.​ ​വാ​മ​ന​മൂ​ർ​ത്തി​യെ​യും​ ​മ​ഹാ​ബ​ലി​യെ​യും​ ​ഒ​രു​പോ​ലെ​ ​ആ​രാ​ധി​ക്കു​ന്ന​ ​അ​പൂ​ർ​വ​ത​യാ​ണ് ​തൃ​ക്കാ​ക്ക​ര​ ​തി​രു​വോ​ണം​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​സ​വി​ശേ​ഷ​ത. 9​-ാം​ ​ഉ​ത്സ​വ​ദി​വ​സം​ ​വ​ലി​യ​വി​ള​ക്ക് ​ഉ​ത്സ​വ​മാ​യ​ ​ഇ​ന്ന് ​രാ​വി​ലെ​ 8​മു​ത​ൽ​ 9​ ​ഗ​ജ​വീ​ര​ന്മാ​രു​ടെ​ ​അ​ക​മ്പ​ടി​യി​ൽ​ ​തൃ​ക്കാ​ക്ക​ര​യ​പ്പ​ന് ​തി​രു​മു​ൽ​കാ​ഴ്ച​ ​സ​മ​ർ​പ്പ​ണം,​ ​പെ​രു​വ​നം​ ​കു​ട്ട​ൻ​മാ​രാ​ർ​ ​ന​യി​ക്കു​ന്ന​ ​പ​ഞ്ചാ​രി​മേ​ളം,​ 11​മു​ത​ൽ​ ​ഉ​ത്രാ​ട​ ​സ​ദ്യ,​ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​മു​ത​ൽ​ ​പ​ക​ൽ​പൂ​രം,​ 5.30​ന് ​സം​ഗീ​ത​ ​ക​ച്ചേ​രി,​ ​രാ​ത്രി​ 8.15​ന് ​പ​ക​ൽ​പൂ​രം​ ​എ​തി​രേ​ൽ​പ്പ്,​ ​രാ​ത്രി​ 10​ന് ​വ​ലി​യ​വി​ള​ക്കും​ ​പ​ള്ളി​വേ​ട്ട​യും​ ​ന​ട​ക്കും. ആ​റാ​ട്ട് ​ദി​വ​സ​മാ​യ​ ​നാ​ളെ​ ​രാ​വി​ലെ​ 7.30​ന് ​മ​ഹാ​ബ​ലി​ ​എ​തി​രേ​ൽ​പ്പ്,​ ​രാ​വി​ലെ​ 10.30​ ​മു​ത​ൽ​ ​തി​രു​വോ​ണ​സ​ദ്യ,​ ​ഉ​ച്ച​ക​ഴി​ഞ്ഞ് 3​ന് ​ഭ​ജ​നാ​ഞ്ജ​ലി,​ 4​ന് ​സ​പ്ത​വീ​ണ​ ​ക​ച്ചേ​രി,​ 4.30​ന് ​കൊ​ടി​യി​റ​ക്ക​ൽ,​ ​തു​ട​ർ​ന്ന് ​ആ​റാ​ട്ട്,​ 6​മു​ത​ൽ​ ​ആ​റാ​ട്ട് ​എ​തി​രേ​ൽ​പ്പ്,​ ​തു​ട​ർ​ന്ന് ​ആ​കാ​ശ​വി​സ്മ​യം.