ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം
Thursday 04 September 2025 12:51 AM IST
തിരുവനന്തപുരം: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓണം പ്രമാണിച്ച് 21563 തൊഴിലാളി പെൻഷൻ ഗുണഭോക്താക്കൾക്ക് തനത് ഫണ്ടിൽ നിന്നും ജൂലായ്, ആഗസ്റ്റ് മാസങ്ങളിലെ ക്ഷേമനിധി പെൻഷൻ ഇനത്തിൽ 13,59,32,696 രൂപ വിതരണം ചെയ്തു. ക്ഷേമനിധിയിൽ അംഗങ്ങളായ 929 തൊഴിലാളികൾക്ക് പി.എഫ്, ഗ്രാറ്റുവിറ്റി, അപകട ചികിത്സാ ധനസഹായം എന്നീ ഇനങ്ങളിലായി 24,70,44,848 രൂപയും വിതരണം ചെയ്തതായി ചീഫ് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.