ഇന്ന് ഉത്രാടോട്ടം; നാളെ തിരുവോണം
Thursday 04 September 2025 12:05 AM IST
തിരുവനന്തപുരം: ഓണത്തിനുള്ള അവസാന വട്ട ഒരുക്കങ്ങൾക്കായുള്ള മലയാളികളുടെ ഉത്രാടപ്പാച്ചിൽ ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ ഒത്തൊരുമയോടെ നാളെ തിരുവോണം ആഘോഷിക്കും. കൃഷിയും കാർഷിക സമൃദ്ധിയും പഴങ്കഥയായെങ്കിലും ഓണാഘോഷങ്ങത്തിന്റെ പൊലിമ കുറഞ്ഞിട്ടില്ല. അത്തം നാളിൽ തുടങ്ങിയ ഒരുക്കങ്ങളാണ് തിരുവോണമായ നാളെ പൂർണതയിലെത്തുന്നത്.