അങ്ങാടിക്കൽ സഹകരണ ബാങ്ക് ശതാബ്ദി ആഘോഷം തുടങ്ങി

Thursday 04 September 2025 1:13 AM IST
അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്നു

അങ്ങാടിക്കൽ: കേരളം നേരിട്ട നിരവധി പ്രതിസന്ധികളിൽ ജനങ്ങൾക്ക് താങ്ങായി നിന്ന മഹത്തായ പ്രസ്ഥാനമാണ് സഹകരണ മേഖലയെന്ന് മ(ന്തി വീണാ ജോർജ് പറഞ്ഞു. അങ്ങാടിക്കൽ സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തി ലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയെക്കുറിച്ച് പഠിക്കാൻ വിദേശ രാജ്യങ്ങളിൽ നിന്നു പോലും നിരവധിയാളുകൾ എത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് കെ.കെ അശോക് കുമാർ, ജില്ലാപഞ്ചായത്തംഗം ബീനാപ്രഭ , കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. ആർ.ബി .രാജീവ്കുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് .ധന്യാദേവി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ .എൻ.സലീം. പ്രോഗ്രാം സമിതി കൺവീനർ പി .വി .സുന്ദരേശൻ, ബാങ്ക് സെക്രട്ടറി ജി..ഷീജ, മുൻപ്രസിഡന്റുമാരായ പി. കെ .പ്രഭാകരൻ, എൻ. വിജയരാജൻ, എം. ആർ .എസ്. ഉണ്ണിത്താൻ, രാജാറാവു, ബാങ്ക് വൈസ് പ്രസിഡന്റ് പി .സതീഷ് കുമാർ, എൻ.ഷിബുഎന്നിവർ സംസാരിച്ചു. മികച്ച സഹകാരികൾ, കർഷകർ, ഉന്നത വിജയം നേടിയ വിദ്യാത്ഥികൾ, ഹരിത കർമ്മ സേനാംഗങ്ങൾ എന്നിവരെ മന്ത്രി അനുമോദിച്ചു. നൂറാം വാർഷികത്തിന്റെ ഭാഗമായി 6 മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് ബാങ്ക് നടപ്പാക്കുന്നത്.