സ്വാഗതാർഹം
Wednesday 03 September 2025 11:14 PM IST
മലപ്പുറം: 3000 ചതുരശ്ര അടി വരെയുള്ള വാണിജ്യ കെട്ടിടങ്ങൾക്ക് ഗവ.കോമ്പൗണ്ടിംഗ് ഫീസ് ഒഴിവാക്കിയത് സ്വാഗതാർഹമാണെന്ന് ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കൺവെൻഷൻ വിലയിരുത്തി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അച്ചമ്പാട്ട് വീരാൻകുട്ടി ഉത്ഘാടനം ചെയ്തു. യോഗത്തിൽ മൂസ ഇരുമ്പുഴി അദ്ധ്യക്ഷനായി. ഉമ്മർ ബാവ മുഖ്യപ്രഭാഷണം നടത്തി. ഫക്രുദ്ദീൻ തങ്ങൾ, റസാഖ്, ഷാഹുൽ ഹമീദ് , അവുലൻ അബ്ദുള്ള, വി.പി.അബ്ദുറഹിമാൻ കുത്താൻ, ഗഫൂർ,സത്യൻ,ചേക്കുപ്പ കാദർ,സുഹൈൽ,ബ്രൈറ്റ് റസാഖ്, സലിം കാരാട്ട്, മാനു എന്നിവർ സംസാരിച്ചു.