കാമ്പെയിൻ

Wednesday 03 September 2025 11:17 PM IST

വേങ്ങര:കേരള മാപ്പിള കലാ അക്കാദമി മെമ്പർഷിപ്പ് കാമ്പെയിന് വേങ്ങരയിൽ തുടക്കമായി. വ്യാപാരഭവനിൽ ചേർന്ന ചടങ്ങിൽ മാപ്പിളപ്പാട്ട് രചയിതാവ് പി.എ ബി അച്ചനമ്പലത്തിന് മെമ്പർഷിപ്പ് നൽകി പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സി.പി ഹസീനാ ബാനു കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡൻ്റ് ഇ കെ സുബൈർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നാസർ വേങ്ങര, ഭാരവാഹികളായ പി. അസീസ് ഹാജി, സൈദ് പുലാശ്ശേരി, യു.സുലൈമാൻ മാസ്റ്റർ, സി.ടി സലീം, കെ.എം നിസാർ എം.കെ റസാഖ് എന്നിവർ പ്രസംഗിച്ചു. കാമ്പയിൻ 15 ന് സമാപിക്കും.