വിപണികളിൽ വലിയ തിരക്ക്, ഉത്രാടത്തേരിൽ പൊന്നോണം

Thursday 04 September 2025 12:01 AM IST

പത്തനംതിട്ട : ഓണത്തിമിർപ്പിലായി നാടും നഗരവും. ഓണക്കോടിയെടുക്കാനായി വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കാണ്. പലചരക്ക്, പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളും സജീവമായി. പൂക്കളുടെ വിപണിയിൽ വലിയ പൊലിമയാണ്. മുല്ലപ്പൂവിന് കിലോയ്ക്ക് 2000 രൂപയാണ് ജില്ലയിലെ വില. ഒരു മുഴത്തിന് അൻപത് രൂപമുതലാണ് വിപണിയിൽ വാങ്ങുന്നത്. ഉപ്പേരിക്കും പപ്പടത്തിനും ആവശ്യക്കാരേറെയാണ്. ഉപ്പേരി വില കിലോയ്ക്ക് 400 രൂപയായി.

വഴിയോരക്കച്ചവട കേന്ദ്രങ്ങളും തിരക്കിലമർന്നു. നഗരത്തിലെ തിരക്ക് നിയന്ത്രിക്കാൻ ട്രാഫിക്കിൽ കൂടുതൽ പൊലീസുകാരെ നിയമിച്ചു. ഗൃഹോപകരണ വിപണിയിൽ ഓണം ഓഫറുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ഉപയോഗപ്പെടുത്താനുള്ളവരുടെ തിരക്കാണ്.

എത്തയ്ക്ക രണ്ട് കിലോ നൂറ് രൂപയ്ക്കാണ് വിറ്റഴിക്കുന്നത്. ഉപ്പേരി ഒരു കിലോയ്ക്ക് 400 രൂപയാണ് വില. കുടുംബശ്രീ, ഖാദി, സപ്ലൈകോ മേളകളും നടക്കുന്നുണ്ട്. പച്ചക്കറി , പലചരക്ക് വിപണിയിൽ തിരുവോണ വിഭവങ്ങളൊരുക്കാൻ വീട്ടമ്മമാരുടെ തിരക്കാണ് കൂടുതലായുള്ളത്.

ഉപ്പേരി കിലോയ്ക്ക് : 400 രൂപ

പപ്പടം (100 എണ്ണം) : 150 രൂപ