ഗുരുദേവ ജയന്തി ആഘോഷം
Thursday 04 September 2025 12:09 AM IST
കോട്ട : എസ്.എൻ.ഡി.പിയോഗം 1127-ാം കോട്ട ശാഖയിൽ 171ാമത് ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷം ഏഴിന് രാവിലെ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി സമൂഹപ്രാർത്ഥന എന്നിവയോടുകൂടി ആരംഭിക്കും. തുടർന്ന് 10ന് ബാലയോഗം, യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം കുടുംബയൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ തിരുവാതിര, മറ്റ് കലാകായിക വിനോദ പരിപാടികൾ എന്നിവ നടക്കും. ഉച്ചയ്ക്ക് 1.30ന് അന്നദാനം, വൈകിട്ട് 4ന് ജയന്തിദിനഘോഷയാത്ര നടക്കും. വൈകിട്ട് 7ന് ദീപാരാധന, ദീപക്കാഴ്ച എന്നിവ നടക്കും.