അയ്യപ്പ സംഗമം നടത്തിപ്പും പണപ്പിരിവും സുതാര്യമാവണം: ഹൈക്കോടതി

Thursday 04 September 2025 1:11 AM IST

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പും പണപ്പിരിവും സുതാര്യമാകണമെന്ന് ഹൈക്കോടതി. സ്പോൺസർഷിപ്പ് വിശദാംശങ്ങളടക്കം അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട അവധിക്കാലബെഞ്ച് സർക്കാരിനും തിരുവിതാകൂർ ദേവസ്വം ബോർഡിനും നിർദേശം നൽകി.

അയ്യപ്പ സംഗമവും അനുബന്ധ നടപടികളും ദേവസ്വം നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാകണം.ഏതു നടപടിയും വിശ്വാസികളുടെ ഉത്തമതാത്പര്യത്തിന് നിരക്കുന്നതും നിയമപരവുമാകണം. രാഷ്ട്രീയ പ്രചാരണ പരിപാടിയായതിനാൽ തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അജീഷ് കളത്തിൽ ഗോപി നൽകിയ പൊതുതാത്പര്യ ഹർജി ഫയലിൽ സ്വീകരിച്ചാണ് നടപടി. ദേവസ്വം ബെഞ്ചിലെ സമാന ഹർജിക്കൊപ്പം 9ന് പരിഗണിക്കും. ഖജനാവിലെ 4 കോടി ചെലവഴിക്കാനാണ് നീക്കമെന്നും മറ്റു മതസ്ഥാപനങ്ങളിലും ആവർത്തിക്കാൻ സാദ്ധ്യതയുള്ളതിനാൽ തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയപ്രേരിതമാകുന്നതെങ്ങനെയെന്ന് ഹർജിക്കാരന് വിശദീകരിക്കാനായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി

നടത്തിപ്പിലും ഫണ്ടിംഗിലും വ്യക്തത വരുത്താൻ സർക്കാരിനും ബോർഡിനും കഴിഞ്ഞിട്ടില്ലെന്നും വിലയിരുത്തി. അടുത്ത തീയതിയിൽ വിശദാംശങ്ങൾ നൽകണം. പമ്പാതീരത്ത് 20ന് നിശ്ചയിച്ച സംഗമത്തിന്റെ ക്രമസമാധാനപാലനം മാത്രമാണ് തങ്ങളുടെ ചുമതലയെന്നും പൂർണ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും സർക്കാർ അറിയിച്ചു. 1950ലെ ട്രാവൻകൂർ -കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് പ്രകാരം ആചാര, വിശ്വാസ സംരക്ഷണമാണ് ബോർഡിന്റെ ദൗത്യമെന്ന് കോടതി ചൂണ്ടിക്കാട്ടി.

'ദക്ഷിണ ഗംഗ"യാണ് പമ്പ. പവിത്രത കാത്തുസൂക്ഷിക്കണം. കടുവാ സങ്കേതത്തിലാണ് സംഗമം നടക്കുന്നതെന്നോർക്കണം. സ്പെഷ്യൽ കമ്മിഷണറുടെ നിരീക്ഷണമുണ്ടാകും .

പണത്തിന്റെ ഉറവിടത്തിൽ ഉത്കണ്ഠ

#കോടതി: ആരാണ് സംഘാടകർ. ആളെ കൂട്ടലാണോ ഉദ്ദേശ്യം?

#ദേവസ്വം ബോർഡ്: ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമാണ്. ശബരിമലയുടെ പെരുമയും തത്വമസിയും പ്രചരിപ്പിക്കൽ, മതസൗഹാർദ്ദം, ആഗോള ഐക്യം എന്നിവ ലക്ഷ്യങ്ങളാണ്. ഖജനാവിലെ പണം മുടക്കുന്നില്ല, സ്വകാര്യ കമ്പനികളിൽ നിന്നടക്കം സ്പോൺസർഷിപ്പിലൂടെയാണ് കണ്ടെത്തുന്നത്.

കോടതി: ബോർഡിന്റെ വരുമാനം വിശ്വാസികളിൽ നിന്ന് ലഭിക്കുന്നതാണ്. അത് ഇതിനായി വിനിയോഗിക്കുന്നുണ്ടോ? എങ്ങനെയാണ് സ്പോൺസർഷിപ്പ്? മാനദണ്ഡം എന്താണ്? വിഷയം പ്രഥമദൃഷ്ട്യാ അസ്വസ്ഥതപ്പെടുത്തുന്നു. പണം എവിടെനിന്ന് എന്നതിൽ ഉത്കണ്ഠയുണ്ട്. അയ്യപ്പന്റെ പേരിൽ കമ്പനികളിൽ നിന്ന് പണം വാങ്ങുന്നു. ഇത് തമാശയല്ല. ദശലക്ഷങ്ങളുടെ വിശ്വാസത്തിന്റെ വിഷയമാണ്. ശ്രദ്ധയും കരുതലും വേണം.

ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ പാടുപെടുമ്പോൾ എന്തിനാണ് കൂടുതൽ പ്രചാരണം. 'തത്വമസി' പ്രപഞ്ചം തന്നെയാണ്. അതിന് പ്രചാരണം ആവശ്യമുണ്ടോ? അയ്യപ്പന്റെ പേരിലുള്ള നടപടികൾ ജനവിശ്വാസം പാലിക്കുന്നതാകണം.

ബോർഡ്: അടുത്ത തീയതിയിൽ എല്ലാ വിശദാംശങ്ങളും സമർപ്പിക്കാം.

സ​ത്യ​വാ​ങ്മൂ​ലം​ ​തി​രു​ത്തി​യി​ട്ടാ​കാം അ​യ്യ​പ്പ​സം​ഗ​മം​:​ ​വി.​ഡി.​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​യ്യ​പ്പ​സം​ഗ​മം​ ​രാ​ഷ്ട്രീ​യ​കാ​പ​ട്യം​ ​മാ​ത്ര​മാ​ണെ​ന്നും​ ​അ​തി​നോ​ട് ​സ​ഹ​ക​രി​ക്കി​ല്ലെ​ന്നും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​വ്യ​ക്ത​മാ​ക്കി.​ ​യു.​ഡി.​എ​ഫ് ​യോ​ഗ​ത്തി​നു​ ​ശേ​ഷം​ ​ന​ട​ത്തി​യ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. ഭ​ക്ത​രു​ടെ​ ​വി​കാ​ര​ത്തി​നെ​തി​രാ​യ​ ​യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ ​അ​നു​കൂ​ലി​ച്ച് ​സു​പ്രീം​കോ​ട​തി​യി​ൽ​ ​ഇ​ട​തു​മു​ന്ന​ണി​സ​ർ​ക്കാ​ർ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്മൂ​ലം​ ​തി​രു​ത്തി​യി​ട്ടാം​ ​അ​യ്യ​പ്പ​സം​ഗ​മം.​ ​അ​ല്ലാ​തെ​ ​ന​ട​ത്തു​ന്ന​ത് ​രാ​ഷ്ട്രീ​യ​കാ​പ​ട്യം​ ​മാ​ത്ര​മാ​ണ്.​ ​ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​നം​ ​താ​റു​മാ​റാ​ക്കി​യ​ ​സ​ർ​ക്കാ​രാ​ണി​ത്.​ ​ശ​ബ​രി​മ​ല​ ​വി​ക​സ​ന​ത്തി​നാ​യി​ ​ബ​ഡ്ജ​റ്റി​ൽ​ ​അ​നു​വ​ദി​ച്ച​ 10​ ​കോ​ടി​ ​രൂ​പ​പോ​ലും​ ​ചെ​ല​വാ​ക്കി​യി​ല്ല.​ ​വി​ക​സ​ന​ ​മാ​സ്റ്റ​ർ​ ​പ്ളാ​നും​ ​ന​ട​പ്പാ​ക്കി​യി​ല്ല.​ ​ശ​ബ​രി​മ​ല​യ്ക്ക് 82​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ക​വ​ന​ന്റ് ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​വ​ർ​ഷ​മാ​യി​ ​ന​ൽ​കി​യി​ട്ടി​ല്ല.​ ​യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഭ​ക്ത​ർ​ക്കെ​തി​രെ​ ​എ​ടു​ത്ത​ ​കേ​സു​ക​ൾ​ ​പി​ൻ​വ​ലി​ച്ചി​ട്ടു​മി​ല്ല.​എ​ന്നി​ട്ടും​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ലാ​വ​ധി​ ​തീ​രാ​നി​രി​ക്കെ​ ​അ​യ്യ​പ്പ​സം​ഗ​മം​ ​ന​ട​ത്തു​ന്ന​ത് ​കാ​പ​ട്യ​മാ​ണ്. ക​ഴി​ഞ്ഞ​ ​ഏ​ഴു​മാ​സ​മാ​യി​ ​രാ​ജ്യ​ത്ത് ​വി​ല​ക്ക​യ​റ്റ​ത്തി​ലും​ ​പ​ണ​പ്പെ​രു​പ്പ​ത്തി​ലും​ ​മു​ന്നി​ൽ​ ​കേ​ര​ള​മാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​സി​ഡ​ന്റി​ന്റെ​ ​വ​ര​വും​ ​പോ​ക്കും!

ത​ന്നോ​ടു​ ​ചോ​ദി​ക്കു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​പ്ര​ശാ​ന്ത് ​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് ​വി​ളി​ക്കാ​ൻ​ ​ക​ന്റോ​ൺ​മെ​ന്റ് ​ഹൗ​സി​ൽ​ ​വ​ന്ന​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി. '​ഞാ​ൻ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​അ​വി​ടെ​വ​ന്ന് ​ക​ത്തു​ ​കൊ​ടു​ത്ത് ​പു​റ​ത്തു​പോ​യ​ ​ശേ​ഷം​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​കൂ​ട്ടാ​ക്കി​യി​ല്ല​ ​എ​ന്ന​ ​വാ​ർ​ത്ത​ ​കൊ​ടു​ത്തു.​ ​അ​തു​ ​മ​ര്യാ​ദ​കേ​ടാ​ണ്.​ ​എ​ന്നെ​ ​കാ​ണ​ണം​ ​എ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ ​ഒ​രാ​ളോ​ടും​ ​ഇ​തു​വ​രെ​ ​പ​റ്റി​ല്ല​ ​എ​ന്നു​ ​പ​റ​ഞ്ഞി​ട്ടി​ല്ല.​ ​എ​ന്നെ​ ​വി​ളി​ച്ചി​ട്ടു​ ​വ​ന്നാ​ൽ​ ​ഇ​നി​യും​ ​അ​ദ്ദേ​ഹ​ത്തെ​ ​കാ​ണാ​ൻ​ ​ത​യ്യാ​റാ​ണ്'​–​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​എ​ന്റെ​ ​അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല​ ​സം​ഘാ​ട​ക​സ​മി​തി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​വി​ളി​ച്ചു​ ​ചോ​ദി​ക്കു​ക​ ​പോ​ലും​ ​ചെ​യ്തി​ട്ടി​ല്ലെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ർ​ത്തി​ച്ചു​ ​വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ​ ​പ്ര​തി​ക​ര​ണം കാ​ര്യ​മ​റി​യാ​തെ: മ​ന്ത്രി​ ​വാ​സ​വൻ

തി​രു​വ​ന​ന്ത​പു​രം​ ​ആ​ഗോ​ള​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തെ​ക്കു​റി​ച്ച് ​കാ​ര്യം​ ​മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ​പ്ര​തി​പ​ക്ഷം​ ​പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​ ​വാ​സ​വ​ൻ.​ ​അ​യ്യ​പ്പ​ ​സം​ഗ​മ​ത്തി​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്ന​ ​വി​ഷ​യം​ ​ശ​ബ​രി​മ​ല​യു​ടെ​ ​വി​ക​സ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​താ​ണ്.​ ​യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​സ​ത്യ​വാ​ങ്‌​മൂ​ലം​ ​കോ​ട​തി​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​മാ​ണ്.​ ​സ​മ​യം​ ​വ​രു​മ്പോ​ൾ​ ​കൂ​ടി​യാ​ലോ​ചി​ച്ച് ​തീ​രു​മാ​ന​മെ​ടു​ക്കും.

യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​ഷ​യം​ ​സു​പ്രീം​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന​തി​നാ​ൽ​ ​അ​തേ​ക്കു​റി​ച്ച് ​ഇ​പ്പോ​ൾ​ ​പ്ര​തി​ക​രി​ക്കാ​നാ​വി​ല്ല.​ ​യു​വ​തീ​ ​പ്ര​വേ​ശ​ന​ ​വി​ഷ​യ​ത്തി​ലെ​ ​പ്ര​തി​ഷേ​ധ​ങ്ങ​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ല​നി​ൽ​ക്കു​ന്ന​ ​ചെ​റി​യ​ ​കേ​സു​ക​ൾ​ ​ഗ​വ​ൺ​മെ​ന്റ് ​പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.​ ​ജാ​മ്യ​മി​ല്ലാ​ ​വ​കു​പ്പു​ക​ളി​ൽ​പ്പെ​ടു​ന്ന​ ​കേ​സു​ക​ൾ​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​യോ​ടെ​യേ​ ​പി​ൻ​വ​ലി​ക്കാ​നാ​കൂ.​ ​കോ​ട​തി​യു​ടെ​ ​അ​നു​മ​തി​ ​കി​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ​ ​അ​വ​ ​പി​ൻ​വ​ലി​ക്കും.

യു​വ​തീ​പ്ര​വേ​ശ​ന​ ​വി​വാ​ദ​ങ്ങ​ൾ​ക്കു​ ​പി​ന്നിൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യ​ങ്ങ​ൾ​ ​:​ ​ദേ​വ​സ്വം​ ​പ്ര​സി​ഡ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​യി​ലെ​ ​യു​വ​തീ​പ്ര​വേ​ശ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ​പ്പോ​ൾ​ ​ന​ട​ക്കു​ന്ന​ ​വി​വാ​ദ​ങ്ങ​ൾ​ ​രാ​ഷ്ട്രീ​യ​ ​ല​ക്ഷ്യം​മു​ൻ​നി​റു​ത്തി​യു​ള്ള​താ​ണെ​ന്ന് ​തി​രു​വി​താം​കൂ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പി.​എ​സ്.​ ​പ്ര​ശാ​ന്ത് ​പ​റ​ഞ്ഞു. ശ​ബ​രി​മ​ല​യി​ലെ​ ​യു​വ​തീ​പ്ര​വേ​ശ​നം​ ​ഭ​ര​ണ​ഘ​ട​ന​ ​ബെ​ഞ്ചി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​നി​യ​മ​ ​വി​ദ​ഗ്ധ​രു​മാ​യി​ ​ആ​ലോ​ചി​ച്ച് ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ആ​ചാ​ര​ങ്ങ​ളും​ ​അ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​കോ​ട​തി​യെ​ ​അ​റി​യി​ക്കും.​ ​പ​മ്പ​യി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്റെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​യു​വ​തീ​പ്ര​വേ​ശ​ന​ത്തെ​ക്കു​റി​ച്ച് ​ച​ർ​ച്ച​ചെ​യ്യേ​ണ്ട​ ​ആ​വ​ശ്യ​മേ​യി​ല്ല.​ ​ക്ഷേ​ത്ര​ത്തി​ന്റെ​ ​ആ​ചാ​ര​ങ്ങ​ളും​ ​അ​നു​ഷ്ഠാ​ന​ങ്ങ​ളും​ ​സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നു​ ​ത​ന്നെ​യാ​ണ് ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ന്റെ​ ​നി​ല​പാ​ട്.​ ​ശ​ബ​രി​മ​ല​യു​ടെ​ ​ആ​ചാ​ര​നു​ഷ്ഠാ​ന​ങ്ങ​ൾ​ ​പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ​തീ​ർ​ത്ഥാ​ട​നം​ ​ന​ട​ക്കു​ന്ന​ത്.​ ​ആ​ചാ​ര​ങ്ങ​ൾ​ ​സം​ര​ക്ഷി​ച്ചു​ത​ന്നെ​യാ​ണ് ​പ​മ്പാ​സം​ഗ​മ​വും​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​ 2018​ ​ൽ​ ​ശ​ബ​രി​മ​ല​യി​ലു​ണ്ടാ​യ​ ​അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ​ ​ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും​ ​ബോ​‌​ർ​ഡ് ​പ്ര​സി​ഡ​ന്റ് ​പ്ര​ശാ​ന്ത് ​പ​റ​ഞ്ഞു.