പ്ലാറ്റ്‌ഫോമിൽ ബൈക്ക് ഓടിക്കൽ: യുവാവിനെ കണ്ടെത്താനായില്ല

Thursday 04 September 2025 12:13 AM IST
y

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിൽ യാത്രക്കാർക്കിടയിലൂടെ ആഡംബര ബൈക്ക് ഓടിച്ച സംഭവം റെയിൽവേ പൊലീസിലെ പ്രത്യേകസംഘം അന്വേഷിക്കും. റെയിൽവേ പൊലീസ് എറണാകുളം ഡിവൈ.എസ്.പി ജോർജ് ജോസഫിനാണ് അന്വേഷണ ചുമതല. രണ്ട് ഇൻസ്‌പെക്ടർമാരും എസ്.ഐമാരും സംഘത്തിലുണ്ട്.

സംഭവത്തിൽ പൊലീസ് തെരയുന്ന പെരുമ്പാവൂർ മുടിക്കൽ മൗലൂദ്പുര സ്വദേശി എം.എ.അജ്മലിനെ ഇന്നലെയും കണ്ടെത്താനായില്ല. മൂന്ന് ലഹരിക്കേസുകളിലും രണ്ട് അടിപിടിക്കേസുകളിലും പ്രതിയാണ് ഇയാൾ. എം.ഡി.എം.എ കൈവശം വച്ചതിനടക്കം അറസ്റ്റിലായിട്ടുള്ള ഇയാൾ ഇപ്പോൾ ജാമ്യത്തിലാണ്.

ചൊവ്വാഴ്ച പുലർച്ചെ 4.40ന് പൂനെ- കന്യാകുമാരി എക്സ്‌പ്രസ് കടന്നുപോയതിന് തൊട്ടു പിന്നാലെയാണ് അജ്മൽ ബൈക്കുമായി പ്ലാറ്റ്‌ഫോമിൽ കടന്നത്. ഈസമയം മറ്റൊരു ട്രെയിൻ സ്റ്റേഷനിലേക്ക് കടന്നുവരുന്നുണ്ടായിരുന്നു.