ഭിന്നശേഷിക്കാർക്ക് സൗജന്യ മൊബൈൽ ചിപ്പ് ലെവൽ

Thursday 04 September 2025 1:41 AM IST

തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷനും കമ്പ്യൂട്ടറോൺ ട്രെയിനിംഗ് സൊല്യൂഷനും സംയുക്തമായി ഭിന്നശേഷിക്കാർക്ക് നടപ്പിലാക്കുന്ന സൗജന്യ മൊബൈൽഫോൺ ചിപ്പ് ലെവൽ സർവീസ് കോഴ്സ് അപേക്ഷകൾ ഗൂഗിൾഫോം വഴി സമർപ്പിക്കാം. അവസാന തീയതി 20 വൈകിട്ട് 5. https://www.hpwc.kerala.gov.in/ പരിശീലനത്തിനുള്ള അപേക്ഷാ ഫോം ലിങ്കിലെ ഗൂഗിൾ ഫോം വഴി സ്വമേധയോ കമ്പ്യൂട്ടർ സെന്ററുകൾ വഴിയോ അപേക്ഷിക്കാം. ആധാർ കാർഡ്, യു.ഡി.ഐ.ഡി / ഭിന്നശേഷി സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. https://www.hpwc.kerala.gov.in/, https://computronsolutions.com/. ഫോൺ: 0471-2347768, 9497281896.