ഡിപ്ലോമ പ്രവേശനം
Thursday 04 September 2025 12:48 AM IST
കരുനാഗപ്പള്ളി: മോഡൽ പോളിടെക്നിക്ക് കോളേജിൽ ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യുണിക്കേഷൻ എൻജിനിയറിംഗ്, കമ്പ്യൂട്ടർ എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, എന്നീ ത്രിവത്സര കോഴ്സുകളിലേക്ക് 15 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. polyadmission.org എന്ന വെബ്സൈറ്റിൽ കോളേജിൽ നേരിട്ട് എത്തിയോ ഓൺലൈനായോ അപേക്ഷ സമർപ്പിച്ചശേഷം 15 വരെ കോളേജിൽ നിർദ്ദിഷ്ട രേഖകളും ഫീസുമായെത്തി പ്രവൃത്തി ദിവസങ്ങളിൽ അഡ്മിഷനെടുക്കാവുന്നതാണ്. നിലവിൽ റാങ്ക് ലിസ്റ്റിലുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കാതെ തന്നെ അഡ്മിഷനെടുക്കാം. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 50 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഫോൺ: 9447488348, 8547005083.