ഗുരുദേവ ജയന്തി ആഘോഷകമ്മിറ്റി ഭാരവാഹികൾ ഗവർണറെ സന്ദർശിച്ചു
Thursday 04 September 2025 1:03 AM IST
ശിവഗിരി: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ ശിവഗിരി മഠം ജയന്തി ആഘോഷകമ്മിറ്റി ഭാരവാഹികൾ രാജ്ഭവനിൽ സന്ദർശിച്ചു. ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് തിരുജയന്തി ആഘോഷത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ച ഗവർണർക്ക് ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി മഹാഗുരുപൂജ പ്രസാദം കൈമാറി. ശിവഗിരി മഠം പി.ആർ.ഒ ഇ.എം.സോമനാഥൻ,ശിവഗിരി മീഡിയ ചെയർമാൻ ഡോ.എം.ജയരാജു,ജയന്തി ഘോഷയാത്ര ചെയർമാൻ അരുൺകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.