നാളെയും ഏഴിനും മദ്യ ഷോപ്പുകൾക്ക് അവധി

Thursday 04 September 2025 3:04 AM IST

തിരുവനന്തപുരം: തിരുവോണ ദിനമായ നാളെയും ചതയദിനമായ ഏഴിനും ബെവ്കോയുടെയും കൺസ്യൂമർഫെഡിന്റെയും വിദേശമദ്യ ചില്ലറവില്പന ശാലകൾക്ക് അവധിയായിരിക്കും. എന്നാൽ, തിരുവോണ ദിവസം ബാറുകളും കള്ളുഷാപ്പുകളും പതിവുപോലെ പ്രവർത്തിക്കും. ശ്രീനാരായണഗുരു സമാധി ദിനമായ 21നും മദ്യശാലകൾക്ക് അവധിയായിരിക്കും.