കെ.എസ്.ആർ.ടി.സി സ്‌ക്വാഡ് കാക്കി ഉപേക്ഷിച്ച് വെള്ളയിൽ എത്തും
Thursday 04 September 2025 3:18 AM IST
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ടിക്കറ്റ് ചെക്കിംഗ് സ്ക്വാഡ് കാക്കി യൂണിഫോംഉപേക്ഷിക്കും. വെള്ള ഷർട്ടും കറുത്ത പാന്റ്സും, സ്റ്റാർ ബാഡ്ജുമാണ് പുതിയ വേഷം. ബസുകളിലെ പരിശോധനയ്ക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരെയെല്ലാം സി.എം.ഡി സ്‌ക്വാഡിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കാക്കി യൂണിഫോം മാറ്റണമെന്ന ഉദ്യോഗസ്ഥ ആവശ്യപ്രകാരമാണ് നടപടി.