ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി

Thursday 04 September 2025 2:19 AM IST

കോഴിക്കോട്:കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി.ഇന്നലെ രാവിലെ ഒൻപതിനാണ് ടൂറിസ്റ്റ് കേന്ദ്രം ജീവനക്കാർ വിനോദ സഞ്ചാര കേന്ദ്രത്തിന്റെ ഗേറ്റിന് സമീപത്ത് നിന്ന് വെടിയുണ്ട കണ്ടെത്തിയത്. കൂരാച്ചുണ്ട് പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.പൊലീസ് കസ്റ്റഡിയിലെടുത്ത വെടിയുണ്ട വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും.മാവോയിസ്റ്റ് ഭീഷണിയുള്ള മേഖല ആയതിനാൽ,സംഭവത്തെ പൊലീസ് ഗൗരവത്തോടെയാണ് നിരീക്ഷിക്കുന്നത്.