ദേശീയ തലത്തിൽ തിളക്കം

Friday 05 September 2025 12:19 AM IST

കോതമംഗലം: ദേശീയതലത്തിൽ നടന്ന യംഗ് സയന്റിസ്റ്റ് ഇന്ത്യാ മത്സരത്തിൽ തിളങ്ങി നെല്ലിക്കുഴി സ്വദേശിനി കെ.എം. ഫാത്തിമ നൗറിൻ. മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ഫാത്തിമ നൗറിൻ നെല്ലിക്കുഴി കമ്മല വീട്ടിൽ മുഹമ്മദിന്റേയും റാഹിലയുടേയും മകളാണ്. രാജ്യത്തെ സർക്കാർ സ്‌കൂളുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണ് മത്സരത്തിൽ പങ്കെടുത്തത്. നേര്യമംഗലം നവോദയ വിദ്യാലയത്തെ പ്രതിനിധീകരിച്ചാണ് ഫാത്തിമ നൗറിൻ മത്സരത്തിൽ പങ്കെടുത്തത്. ന്യൂറോ ഡൈവേർജന്റ് കുട്ടികളുടെ ജീവിതം ലളിതമാക്കാൻ സഹായിക്കുന്ന പ്രൊജക്ടാണ് അവതരിപ്പിച്ചത്. ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴിയിൽ നിന്ന് ഫാത്തിമ നൗറിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി.