കസ്റ്റഡി മർദ്ദനം; പ്രതിയായ പൊലീസുകാരന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; സംരക്ഷണം ഒരുക്കി പൊലീസ് 

Thursday 04 September 2025 5:21 PM IST

തൃശ്ശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ പൊലീസ് ഉദ്യോഗസ്ഥർ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന പ്രതിയായ സജീവന്റെ വീട്ടിലേക്ക് മാർച്ച് നടത്തി. പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. ഈ പോസ്റ്റർ സമീപത്ത പോസ്റ്റുകളിൽ പ്രവർത്തകർ പതിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സജീവന്റെ വീടിന് പൊലീസ് കാവൽ ഒരുക്കിയിട്ടുണ്ട്.