ഫോർട്ട്കൊച്ചിയിൽ ജനകീയ പൂന്തോട്ടം

Friday 05 September 2025 12:32 AM IST
ഫോർട്ട് കൊച്ചിയിലെ പൂന്തോട്ടം

ഫോർട്ട്‌കൊച്ചി: ജനകീയ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ പൂന്തോട്ടം കാണാനും പൂക്കൾ വാങ്ങാനും വെളി മൈതാനത്ത് എത്തിയത് നിരവധി പേർ. ഈ പൂന്തോട്ടത്തിലെ ജമന്തി അടക്കമുള്ള പൂക്കളാണ് ഫോർട്ട്‌കൊച്ചിയിലെ പലയിടങ്ങളിലും പൂക്കളമൊരുക്കാൻ ഉപയോഗിച്ചത്. ജനകീയ ഓണാഘോഷ സമിതി അത്തദിനത്തിൽ വലിയ പൂക്കളം ഒരുക്കിയതും ഈ പൂക്കൾ കൊണ്ടുതന്നെ. രണ്ടര മാസം കൊണ്ടാണ് ജനകീയ ഓണാഘോഷ സമിതി പൂക്കൾ വിളയിച്ചത്. കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ സി.എൻ രാജം, എച്ച്. സുരേഷ്, എസ്. സന്തോഷ്‌കുമാർ, എൻ.ജെ. അലോഷി, വി.ജെ. ആൻസി എന്നിവരാണ് പൂന്തോട്ടം ഒരുക്കിയത്.