പോൾ ഐ പള്ളിയാൻ അനുസ്മരണം

Friday 05 September 2025 12:03 AM IST
ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറിയനാൽ യൂനിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പോൾ ഐ പള്ളിയാൻ അനുസ്മരണം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി എം നിയാസ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുറിയനാൽ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പോൾ ഐ പള്ളിയാൻ നാലാം ചരമവാർഷികവും അനുസ്മരണവും സംഘടിപ്പിച്ചു. ചടങ്ങിൽ എം.ബി.ബി.എസിന് അഡ്മിഷൻ ലഭിച്ച ആർ.എസ് മാളവികയെ അനുമോദിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാക്കളായ വി പി പത്മനാഭൻ നായർ, കോണിക്കൽ രാജൻ, പൂളോറ കുട്ടി കൃഷ്ണൻ, ലൈല പോൾ എന്നിവരെ ആദരിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിനോദ് പടനിലം, എം.ധനീഷ് ലാൽ, എം.പി.കേളുക്കുട്ടി, സി.വി സംജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.