സുപ്രധാന ചുവടുവയ്പ്: രാജീവ് ചന്ദ്രശേഖർ

Friday 05 September 2025 1:15 AM IST

ന്യൂഡൽഹി: രാജ്യത്തിന്റെ പുരോഗതിയിലേയ്ക്കുള്ള പാതയിലെ സുപ്രധാന ചുവടുവയ്പ്പാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജി.എസ്.ടി പരിഷ്‌കരണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വിപണിയെ കൂടുതൽ ഏകീകൃതവും മത്സരാധിഷ്ഠിതവും ആധുനികവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. പുതിയ നികുതി ഘടന സുതാര്യവും സാധാരണക്കാർക്കും ചെറുകിട- ഇടത്തര സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ഉപകാരപ്രദവുമാണ്. രാജ്യസഭാ സെലക്‌ട് കമ്മിറ്റി അംഗമായിരിക്കെ, ഈ വിഷയത്തിൽ ഇടപെടലുകൾ നടത്താൻ തനിക്കു കഴിഞ്ഞിട്ടുണ്ട്. ലളിതമായ നികുതി ഘടന, കുറഞ്ഞ നിരക്കുകൾ, വിലക്കുറവ് എന്നിവയാണ് യാഥാർത്ഥ്യമാവുക.