പ്ലാറ്റ്ഫോമിൽ ബൈക്ക് ഓടിക്കൽ: പ്രതി ജില്ല വിട്ടതായി സൂചന

Friday 05 September 2025 12:18 AM IST

കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ആഡംബര ബൈക്ക് ഓടിച്ചുകയറ്റിയ കേസിലെ പ്രതി പെരുമ്പാവൂർ സ്വദേശി എം.എ. അജ്മൽ ജില്ല വിട്ടതായി പൊലീസ്. ഇയാളുടെ മൊബൈൽഫോൺ സ്വിച്ച്ഡ് ഓഫാണ്.

അജ്മലിന്റെ ഫോൺവിളികളുടെ വിശദാംശങ്ങൾ റെയിൽവേ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പരിശോധിക്കുന്നു. എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.

ചൊവ്വാഴ്ച പുലർച്ചെയാണ് നോർത്ത് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലേക്ക് വാ‌ടകയ്ക്കെടുത്ത ആഡംബരബൈക്ക് ഓടിച്ചു കയറ്റിയത്. ആർ.പി.എഫ് എത്തിയപ്പോഴേക്കും ബൈക്ക് ഉപേക്ഷിച്ച് ഇയാൾ കടന്നിരുന്നു.