ബി.എസ്‌സി നഴ്‌സിംഗ് @ ജിപ്‌മെർ

Friday 05 September 2025 12:00 AM IST

നീറ്റ് യു.ജി 2025 ന്റെ അടിസ്ഥാനത്തിൽ പുതുച്ചേരി ജിപ്‌മെറിൽ ബി.എസ്‌സി നഴ്‌സിംഗ്, നാലുവർഷ ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി സയൻസ്, അനസ്‌തേഷ്യ ടെക്‌നോളജി, കാർഡിയാക് ലബോറട്ടറി ടെക്‌നോളജി, ഒപ്‌റ്റോമെട്രി, മെഡിക്കൽ റേഡിയോളജി & ഇമേജിംഗ് ടെക്‌നോളജി, ഡയാലിസിസ് തെറാപ്പി & ടെക്‌നോളജി, ന്യൂറോടെക്‌നോളജി, പെർഫ്യൂഷൻ ടെക്‌നോളജി തുടങ്ങിയ കോഴ്‌സുകൾക്ക് അപേക്ഷിക്കാം.പ്ലസ് ടു തലത്തിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവ പഠിച്ചിരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവ 50 ശതമാനം മാർക്കോടെ പൂർത്തിയാക്കിയിരിക്കണം. 22 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.jipmer.edu.in

വേൾഡ് ബാങ്ക് യംഗ് പ്രൊഫഷണൽസ് പ്രോഗ്രാംവേൾഡ് ബാങ്ക് യംഗ് പ്രൊഫഷണൽസ് പ്രോഗ്രാമിന്

30- നകം ലോകബാങ്കിന്റെ വെബ് സൈറ്റിലൂടെ അപേക്ഷിക്കാം.

ബിരുദാനനന്ത ബിരുദമോ പിഎച്ച്.ഡിയോ 2026 സെപ്തംബറിനുള്ളിൽ പൂർത്തിയാക്കിയിരിക്കണം. 2- 6 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ഇന്റർനാഷണൽ ഡെവലപ്‌മെന്റിൽ താത്പര്യം വേണം.

ഐ.​ഐ.​ടി​ ​ജാം​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്നു​ ​മു​തൽ

കൊ​ച്ചി​:​ ​ജോ​യി​ന്റ് ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റ് ​ഫോ​ർ​ ​മാ​സ്റ്റേ​ഴ്സ് ​(​J​A​M​)​ 2026​ന് ​ഇ​ന്ന് ​മു​ത​ൽ​ ​ഒ​ക്ടോ​ബ​ർ​ 12​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ 2026​ ​ഫെ​ബ്രു​വ​രി​ 15​ന് ​ര​ണ്ടു​ ​ഷി​ഫ്റ്രു​ക​ളാ​യാ​ണ് ​പ​രീ​ക്ഷ.​ ​മാ​ർ​ച്ച് 20​ന് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്നോ​ള​ജി​ക​ൾ​ ​(​ഐ.​ഐ.​ടി​ക​ൾ​),​ ​ഇ​ന്ത്യ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​സ​യ​ൻ​സ് ​(​I​I​S​c​)​ ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ത്തെ​ ​മു​ൻ​നി​ര​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വി​വി​ധ​ ​എം.​എ​സ്‌​സി,​ ​മ​റ്റ് ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​സ​യ​ൻ​സ് ​പ്രോ​ഗ്രാ​മു​ക​ൾ​ ​(​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​-​ ​പി​എ​ച്ച്.​ഡി​ ​പ്രോ​ഗ്രാ​മു​ക​ൾ​)​ ​പ്ര​വേ​ശ​നം​ ​ജാം​ ​സ്കോ​ർ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ്.​ ​മൂ​വാ​യി​ര​ത്തോ​ളം​ ​സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.​ ​ഐ.​ഐ.​ടി​ ​ബോം​ബെ​യ്ക്കാ​ണ് ​പ​രീ​ക്ഷാ​ ​ചു​മ​ത​ല.​ ​വെ​ബ്സൈ​റ്റ്:​ ​j​a​m2026.​i​i​t​b.​a​c.​i​n.

യോ​ഗ്യത ................... ബാ​ച്ച്ല​ർ​ ​ഡി​ഗ്രി​ ​പൂ​ർ​ത്തി​യാ​ക്കു​ക​യോ​ ​ബാ​ച്ച്ല​ർ​ ​ഡി​ഗ്രി​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​പ​രീ​ക്ഷ​യ്ക്ക് ​എ​ൻ​റോ​ൾ​ ​ചെ​യ്യു​ക​യോ​ ​ചെ​യ്ത​വ​ർ​ക്ക് ​ജാ​മി​ന് ​അ​പേ​ക്ഷി​ക്കാം.​ ​എ​ന്നാ​ൽ,​ ​അ​വ​സാ​ന​ ​വ​ർ​ഷ​ക്കാ​ർ​ ​അ​ഡ്മി​ഷ​ന് ​മു​മ്പ് ​ഡി​ഗ്രി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഹാ​ജ​രാ​ക്ക​ണം. 2000​ ​രൂ​പ​യാ​ണ് ​ഒ​രു​ ​പ​രീ​ക്ഷ​യു​ടെ​ ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​വ​നി​ത​ക​ൾ,​ ​എ​സ്.​സി,​ ​എ​സ്.​ടി.​ ​P​w​D​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 1000​ ​രൂ​പ.​ ​ര​ണ്ടു​ ​ടെ​സ്റ്റ് ​പേ​പ്പ​റു​ക​ളും​ ​എ​ഴു​തു​ന്ന​തി​ന് 2700​ ​രൂ​പ​യാ​ണ് ​പൊ​തു​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഫീ​സ്.​ ​മ​റ്റു​ള്ള​വ​ർ​ക്ക് 1350​ ​രൂ​പ. അ​പേ​ക്ഷാ​ ​ഫീ​സ് ​തി​രി​ച്ചു​ ​ല​ഭി​ക്കി​ല്ല.

ഇ​ടു​ക്കി​യി​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ക​ര​സേ​ന​യി​ലേ​ക്ക് ​ആ​ർ​മി​ ​റി​ക്രൂ​ട്ട്മെ​ന്റ് ​റാ​ലി​ 10​മു​ത​ൽ​ 16​ ​വ​രെ​ ​ഇ​ടു​ക്കി​യി​ലെ​ ​നെ​ടു​ങ്ക​ണ്ടം​ ​പ​ഞ്ചാ​യ​ത്ത് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.​ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​അ​ഗ്നി​വീ​ർ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ,​കോ​ട്ട​യം,​ഇ​ടു​ക്കി,​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്കും​ ​മ​ത​ ​അ​ദ്ധ്യാ​പ​ക​ർ,​ ​കാ​റ്റ​റിം​ഗ് ​എ​ന്നീ​ ​ജൂ​നി​യ​ർ​ ​ക​മ്മി​ഷ​ൻ​ഡ് ​ഓ​ഫീ​സ​ർ​മാ​ർ,​ ​ഹ​വി​ൽ​ദാ​ർ​ ​സ​ർ​വേ​യ​ർ​ ​ഓ​ട്ടോ​ ​കാ​ർ​ട്ടോ,​ ​ഹ​വി​ൽ​ദാ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​കേ​ര​ളം,​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള​ള​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.