അയ്യപ്പസംഗമം സർക്കാർ പ്രായശ്ചിത്തമോ: ഷിബുബേബിജോൺ

Thursday 04 September 2025 6:20 PM IST

തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനത്തിന് കൂട്ടുനിന്നതിന് പ്രായശ്ചിത്തമായാണോ സംസ്ഥാന സർക്കാർ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നതെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ.

പത്തുവർഷം അധികാരത്തിലിരുന്നിട്ട് ശബരിമലയ്ക്കായി ഒന്നും ചെയ്യാത്തവർ ഈ അവസാന നിമിഷത്തിൽ അയ്യപ്പസംഗമം നടത്തുന്നത് ആരുടെ കണ്ണിൽ പൊടിയിടാനാണ്? അയ്യപ്പസംഗമത്തിലൂടെ എന്തു തീരുമാനമെടുത്താലും അത് അടുത്ത വർഷമേ നടപ്പാക്കാൻ സാധിക്കൂ. അപ്പോഴേക്കും ഇലക്ഷൻ വരും,​ സർക്കാർ മാറും.

ഇടതുമുന്നണിയെ പിന്തുണച്ചിരുന്ന പല ജനവിഭാഗങ്ങളും അകന്നുപോയെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ഇലക്ഷൻ തന്ത്രം മാത്രമാണോ അയ്യപ്പസംഗമമെന്നും ഷിബു ബേബിജോൺ ചോദിച്ചു.