സി.പി.ഐ സംസ്ഥാന സമ്മേളനം: ദീപശിഖ പ്രയാണം 9ന്
ആലപ്പുഴ: സി.പി.ഐ സംസ്ഥാന സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖയുടെ പ്രയാണം 9ന് ഉച്ചയ്ക്ക് രണ്ടിന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ എന്നിവർ സംസാരിക്കും. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ ക്യാപ്റ്റനായ ജാഥയുടെ വൈസ് ക്യാപ്റ്റൻ വിനീതാ വിൻസന്റും ഡയറക്ടർ ബിബിൻ എബ്രഹാമുമാണ്. വൈകിട്ട് ആലപ്പുഴ വലിയചുടുകാട്ടിൽ എത്തുന്ന ജാഥ 10ന് രാവിലെ 9 മണിക്ക് 100 വനിത അത്‌ലറ്റുകളുടെ അകമ്പടിയോടെ പ്രതിനിധി സമ്മേളന നഗറിലേക്ക് പ്രയാണം തുടരും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. കെ.ആർ.ചന്ദ്രമോഹനൻ പതാക ഉയർത്തും. 10.45ന് ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ സെക്രട്ടേറിയറ്റ് അംഗം ഡോ.കെ.നാരായണ പാർട്ടിയുടെ യൂട്യൂബ് ചാനൽ ഉദ്ഘാടനം ചെയ്യും. 11, 12 തീയതികളിൽ പ്രതിനിധി സമ്മേളനം തുടരും.