വീട്ടിലെ മോഷണം; പ്രതി പിടിയിൽ

Friday 05 September 2025 12:46 AM IST
മോഷണ കേസിൽ പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്ത അഭിലാഷ്

കോതമംഗലം: പോത്താനിക്കാട് ആളില്ലാതിരുന്ന വീട്ടിൽ കവർച്ച നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കാവക്കാട് പുതുവേലിച്ചിറ അഭിലാഷാണ് (44) പിടിയിലായത്. നിരവധി മോഷണ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കാവക്കാട്ടെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച രാത്രിയിലാണ് ചെട്ടിയാംകുടി അഖിലിന്റെ വീട്ടിൽ മോഷണം നടന്നത്. മുൻവശത്തെ ജനലിന്റെ അഴികൾ തകർത്ത് അകത്തുകടന്ന പ്രതി ടെലിവിഷനും സി.സി ടി.വി. ക്യാമറയുടെ ഹാർഡ് ഡിസ്‌ക്കുമാണ് കവർന്നത്. പ്രതിയെക്കുറിച്ച് അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ പൊലീസിന് സൂചന ലഭിച്ചിരുന്നു.