കോൺഗ്രസ് സായാഹ്ന ധർണ

Friday 05 September 2025 12:55 AM IST

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിൽ ട്വന്റി 20യുടെ വോട്ടുകൊള്ളയ്ക്കും ദുർഭരണത്തിനുമെതിരെ കിഴക്കമ്പലം മണ്ഡലം കോൺഗ്രസ് കമ്മി​റ്റി സംഘടിപ്പിച്ച സായാഹ്ന ധർണയും പ്രതിഷേധപ്രകടനവും കെ.പി.സി.സി മൈനോറിറ്റി സെൽ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. മണ്ഡലംപ്രസിഡന്റ് സജി പോൾ അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി എം.പി. രാജൻ, ഏലിയാസ് കാരിപ്ര, റഷീദ് കാച്ചാംകുഴി, ബാബു സെയ്താലി, ചാക്കോ പി. മാണി, ജോളി മേലേത്ത്, അസ്മ അലിയാർ, യൂനുസ്, മീതിയൻ, അനീഷ് കുര്യാക്കോസ്, എൻ.എം. മുഹമ്മദ്, ജോളി ബേബി, എം.എ. വർഗീസ്, നവാസ്, എൻ.വി. മാത്തുക്കുട്ടി, എം.ഡി. എൽദോ, അജാസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.