നാടും നഗരവും ഓണം വൈബിൽ

Friday 05 September 2025 12:33 AM IST
ഓണം മൂഡ് ഓണത്തോട് അനുബന്ധിച്ച് കോഴിക്കോട് മിഠായിത്തെരുവിൽ അനുഭവപ്പെട്ട തിരക്ക് ഫോട്ടോ - രോഹിത്ത് തയ്യിൽ

കോഴിക്കോട്: ഓണം വൈബിലലിഞ്ഞ് നാടും നഗരവും. ഇന്ന് തിരുവോണം. പൂക്കളവും സദ്യയും ഒരുക്കണം, ഊഞ്ഞാലാടണം, വിരുന്നുപോകണം പിന്നെ ഒന്നിച്ചുള്ള ഫോട്ടോയും റീൽസും അത് മസ്റ്റാണ്. ഓണം കെങ്കേമമാക്കാൻ തീരുമാനിച്ചതോടെ ഉത്രാടപ്പാച്ചിലിൽ ഗ്രാമ-നഗര വീഥികൾ ജനസമുദ്രമായി. ഒന്നും വിട്ടുപോകാതെ സദ്യയ്ക്കുള്ള പച്ചക്കറിയും പലചരക്കുമെല്ലാം എത്തിക്കാൻ നീണ്ട ലിസ്റ്റുമായാണ് പലരും എത്തിയത്. പച്ചക്കറി, പഴം, പൂ, പാൽ, വസ്ത്രവ്യാപാരം എന്നീ വിപണികളിലായിരുന്നു കൂടുതൽ തിരക്ക്. നഗരത്തിൽ മിഠായിത്തെരുവും മാനാഞ്ചിറയും വലിയങ്ങാടിയും പാളയവും മാളുകളും ബീച്ചുമെല്ലാം തിരക്കിലിലഞ്ഞു. അതി രാവിലെ ആരംഭിച്ച തിരക്ക് രാത്രിയും തുടർന്നു. വില കുറയുമെന്ന പ്രതീക്ഷയിൽ പൂ വിൽപ്പന കേന്ദ്രങ്ങളിലേക്ക് രാത്രിയിലാണ് ആളുകൾ കൂട്ടമായി എത്തിയത്. ഹോട്ടൽ വിപണിയിൽ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ബുക്കിംഗ് അനുസരിച്ചുള്ള സദ്യ, പായസം എന്നിവ ഇന്ന് രാവിലെ മുതൽ വിതരണം ചെയ്യേണ്ടതിനാൽ ഇന്നലെ രാവിലെ മുതൽ ഒരുക്കങ്ങൾ തകൃതിയായിരുന്നു. പല കടകളും ഇന്നലെ രാത്രി കൂടുതൽ സമയം പ്രവർത്തിച്ചു. വഴിയോര കച്ചവടങ്ങളും ഉഷാറായി. ജില്ലയുടെ വിവിധയിടങ്ങളിൽ ഇടയ്ക്കിടെ മഴ പെയ്തെങ്കിലും അതൊന്നും തിരക്ക് കുറച്ചില്ല. തിരക്കിന്റെ ഓരംപറ്റി തിരുവോണവരവറിയിച്ച് ഓലക്കുടചൂടി മണി കിലുക്കി ഓണപ്പൊട്ടനും അനുഗ്രഹവുമായെത്തി.

നഗരം ആഘോഷത്തിമർപ്പിൽ

സർക്കാരിന്റെ മാവേലിക്കസ് ഓണാഘോഷ പരിപാടിയുടെ നാലാം നാളും ആഘോഷത്തിലലിഞ്ഞു.

കോഴിക്കോട് ബീച്ചിലും ബേപ്പൂരിലും ലുലു മാളിലുമെല്ലാം ജനങ്ങൾ പരിപാടികൾ ആസ്വദിക്കാൻ ഒഴുകിയെത്തി. മാനഞ്ചിറയിലെ ദീപാലങ്കാരവും ആഘോഷന്റെ മാറ്റു കൂട്ടി.

മിഠായിത്തെരുവിൽ ഓണം മേളം

അങ്ങനങ്ങ് പോകല്ലേ............വമ്പൻ ഓണം ഓഫറാ......വേഗം കേറീട്ട് എടുത്തോളീ......നഗരത്തിന്റെ പ്രധാന വസ്ത്രവ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ ഒന്നെത്തി നോക്കാതെ എങ്ങനെയാണ് ഷോപ്പിംഗ് അവസാനിപ്പിക്കുക. തിക്കി തിരക്കി മിഠായിത്തെരിവിന്റെ ഓണം വെെബിലലിഞ്ഞത് ആയിരങ്ങളാണ്. റോഡിൽ പോലും നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയായിരുന്നു. വസ്‌ത്രങ്ങൾക്ക് പുറമെ ഗൃഹോപകരണങ്ങൾ തുടങ്ങി നിരവധി ഓണം ഓഫറുകളുണ്ടായതും വിപണിയെ ഉഷാറാക്കിയത്.

പാളയത്തെ പൂവിളി

നഗരത്തിൽ പലഭാഗങ്ങളിലും പൂസ്റ്രാളുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും പലരും പാഞ്ഞെത്തിയത് തളി - പാളയം ഭാഗത്താണ്. ഇന്നലെ ഇവിടെ വിലപേശി പൂക്കൾ വാങ്ങുന്നവരുടെ തിരക്കായിരുന്നു. രാവിലെ പൂക്കൾ അൽപ്പം വിലക്കൂടുതലിൽ വിറ്റെങ്കിലും വെെകീട്ടോടെ വാരിക്കോരി കൊടുത്തു. സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഇന്നലെ ഓണാഘോഷം സംഘടിപ്പിച്ചതിനാൽ വലിയ അളവിൽ പൂ വിറ്റുപോയി.

അമ്പമ്പോ എന്തൊരു തിരക്ക്

വാഹനങ്ങളുമായി ജനങ്ങളൊഴുകിയതോടെ ഗതാഗരക്കുരുക്കാൽ നഗരം അക്ഷരാർത്ഥത്തിൽ വീർപ്പുമുട്ടി. അരയിടത്ത് പാലം, കാരപ്പറമ്പ്, വേങ്ങേരി, എരഞ്ഞിപ്പാലം ബെെപ്പാസ്, മാങ്കാവ്, നടക്കാവ്, പുതിയ സ്റ്റാൻഡ്, തൊണ്ടയാട് തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിലെല്ലാം മണിക്കൂറുകളാണ് വാഹനങ്ങൾ കുരുങ്ങിയത്. പലയിടത്തും റോഡിലെ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പാടുപെട്ടു.

മു​ണ്ട​ക്കൈ​ ​ചൂ​ര​ൽ​മ​ല​ ​നി​വാ​സി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും​ ​ഓ​ണം​ ​പ​ല​ ​ദി​ക്കിൽ

ചൂ​ര​ൽ​മ​ല​(​വ​യ​നാ​ട്)​:​ ​ഉ​രു​ൾ​ ​ദു​ര​ന്തം​ ​നാ​ടി​നെ​ ​തു​ട​ച്ചു​നീ​ക്കി​യ​ശേ​ഷ​മു​ള്ള​ ​ര​ണ്ടാ​മ​ത്തെ​ ​ഓ​ണ​മാ​ണി​ത്.​ ​ഇ​ത്ത​വ​ണ​യും​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​സ്ഥ​ല​ങ്ങ​ളി​ലാ​ണ് ​ചൂ​ര​ൽ​മ​ല,​ ​മു​ണ്ട​ക്കൈ​ ​നി​വാ​സി​ക​ളു​ടെ​ ​ഓ​ണം.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ ​ഓ​ണാ​ഘോ​ഷം​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കി​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​ചെ​റു​ ​സം​ഘ​ങ്ങ​ളാ​യി​ ​ചെ​റി​യ​തോ​തി​ൽ​ ​ഓ​ണാ​ഘോ​ഷം​ ​സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ചൂ​ര​ൽ​മ​ല​ ​ശി​വ​ക്ഷേ​ത്ര​ത്തി​ലെ​ ​ഉ​ത്സ​വ​ത്തി​നും​ ​ഓ​ണ​ത്തി​നു​മാ​ണ് ​നാ​ട്ടു​കാ​ർ​ ​ഒ​ത്തു​ചേ​രു​ക. അ​വി​ട്ട​ ​ദി​ന​ത്തി​ലാ​ണ് ​ചൂ​ര​ൽ​മ​ല​യു​ടെ​ ​പ​ഴ​യ​കാ​ല​ ​ഓ​ണാ​ഘോ​ഷം.​ ​ഇ​വി​ടു​ത്തെ​ ​ഉ​പാ​സ​ന​ ​ക്ല​ബി​ന്റെ​ ​നേ​തൃ​ത്വ​ത്തിൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ ​വ​ടം​വ​ലി​യും​ ​മ​റ്റ് ​ക​ലാ​സാം​സ്‌​കാ​രി​ക​ ​പ​രി​പാ​ടി​ക​ളു​മു​ണ്ടാ​വും.​ ​ഓ​ണ​ക്കാ​ലം​ ​ഓ​ർ​ക്കു​മ്പോ​ൾ​ ​വി​ങ്ങ​ലാ​ണെ​ന്ന് ​ചൂ​ര​ൽ​മ​ല​ ​സ്വ​ദേ​ശി​നി​ ​സ​ബി​ത​ ​പ​റ​യു​ന്നു.​ ​ഇ​ത്ത​വ​ണ​ ​പ​ഴ​യ​ ​ഓ​ണ​ക്കാ​ല​ത്തെ​ ​ഓ​ർ​മ്മ​യി​ലാ​ണ് ​പ്ര​ദേ​ശ​വാ​സി​ക​ൾ​ ​ഏ​വ​രും.

ഉ​ന്ന​തി​ക​ളിൽ​ ​വി​ട​ര​ട്ടെ​ ​സ്‌​നേ​ഹം വെ​ള​ള​മു​ണ്ട​(​വ​യ​നാ​ട്)​:​ ​നാ​ടും​ ​ന​ഗ​ര​വും​ ​ഓ​ണാ​ഘോ​ഷ​ ​ല​ഹ​രി​യി​ലാ​വു​മ്പോ​ൾ​ ​വ​യ​നാ​ട്ടി​ലെ​ ​ആ​ദി​വാ​സി​ ​ഉ​ന്ന​തി​ക​ളി​ലും​ ​ആ​ഘോ​ഷ​ത്തി​ന് ​ഒ​ട്ടും​ ​കു​റ​വി​ല്ല.​ ​ചെ​റു​തെ​ങ്കി​ലും​ ​മ​നോ​ഹ​ര​മാ​യ​ ​പൂ​ക്ക​ള​മി​ട്ട് ​ഓ​ണാ​ഘോ​ഷ​ത്തി​ൽ​ ​പ​ങ്കു​ചേ​രു​ക​യാ​ണ് ​അ​വ​രും​.​ ​വെ​ള്ള​മു​ണ്ട​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​ ​ആ​ല​ഞ്ചേ​രി​ ​ഉ​ന്ന​തി​യി​ലെ​ ​മ​ധു​ ​മ​ഞ്ജു​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക്ക​ളാ​യ​ ​മ​ഞ്ജി​മ,​ ​മാ​യ,​ ​മ​ന്യ,​ ​അ​പ്പു​ ​ഷീ​ബ​ ​ദ​മ്പ​തി​ക​ളു​ടെ​ ​മ​ക​ളാ​യ​ ​ശ്രീ​ജി​ത​ ​എ​ന്നി​വ​ർ​ക്കൊ​പ്പം​ ​അ​യ​ൽ​വീ​ട്ടി​ലെ​ ​നൈ​ക​ ​ഷൈ​ജി​ത്തും​ ​ചേ​ർ​ന്നാ​ണ് ​മ​ധു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​പൂ​ക്ക​ള​മൊ​രു​ക്കി​യ​ത്.​ മോ​ഡ​ലും​ ​സി​നി​മാ​താ​ര​വു​മാ​ണ് ​നൈ​ക​ ​ഷൈ​ജി​ത്.​ ​വെ​ള്ള​മു​ണ്ട​ ​എ.​യു.​പി​ ​സ്‌​കൂ​ളി​ലെ​ ​മു​ന്നാം​ ​ക്ലാ​സ് ​വി​ദ്യാ​ർ​ഥി​നി​യാ​യ​ ​നൈ​ക​യു​ടെ​ ​കൂ​ടെ​ ​ഇ​തേ​ ​സ്‌​കൂ​ളി​ൽ​ ​വി​വി​ധ​ ​ക്ലാ​സു​ക​ളി​ലാ​ണ് ​മ​റ്റു​ ​കു​ട്ടി​ക​ളും​ ​പ​ഠി​ക്കു​ന്ന​ത്.