വീട് കൈമാറി

Friday 05 September 2025 12:43 AM IST
പടം- ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നാദാപുരം ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. കൈമാറുന്നു.

നാദാപുരം: സഹോദരങ്ങളായ സ്‌കൗട്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് നാദാപുരം ലോക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മ്മിച്ച സ്‌നേഹഭവനത്തിന്റെ താക്കോല്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. കൈമാറി. പുറമേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. കെ.ജ്യോതി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.മുരളീധരന്‍,​ ഗംഗാധരന്‍, ബാലചന്ദ്രന്‍ പാറച്ചോട്ടില്‍, സി.കെ. ഫൈസല്‍, ബിന്‍സി ഷാഗീര്‍, വി.കെ.സുരേന്ദ്രന്‍, സി.മുഹമ്മദ് കാസിം, പി.പി. കുഞ്ഞമ്മദ്, കെ.ടി. ഗഫൂര്‍, ടി.കെ. രാഘവന്‍, ബാബു സി. അരൂര്‍, ബാബു മണ്ടോടി, സി.കെ. മനോജ് കുമാര്‍, പി. പ്രവീണ്‍ കുമാര്‍, വി. കെ.സതീശന്‍, സബീലുറഹ്മാന്‍, കെ. കെ. മുഹമ്മദലി, ബിജോ ജോര്‍ജ് പ്രസംഗിച്ചു