ഹജ്ജ് സാങ്കേതിക പരിശീലന ക്ലാസ്
Friday 05 September 2025 12:46 AM IST
കുന്ദമംഗലം: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ 2026 വർഷത്തെ ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്ന കുന്ദമംഗലം എലത്തൂർ നിയോജക മണ്ഡലങ്ങളിൽ നിന്നുള്ള ഹാജിമാർക്ക് ഒന്നാംഘട്ട സാങ്കേതിക പഠനക്ലാസ് സംഘടിപ്പിച്ചു. പന്തീർപ്പാടം നോർത്ത് വ്യൂ ഓഡിറ്റോറിയത്തിൽ നടന്ന ക്ലാസ് അഡ്വ:പി ടി എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർ നൗഫൽ മങ്ങാട് അദ്ധ്യക്ഷത വഹിച്ചു. അരിയിൽ അലവി, ഖാലിദ് കിളിമുണ്ട, പി.കെ.അസൈൻ, ഇബ്രാഹിം, ടി.വി അബ്ദുറഹിമാൻ എന്നിവർ പ്രസംഗിച്ചു. ക്ലാസുകൾക്ക് പി.കെ ബാപ്പു ഹാജി, യു.മുഹമ്മദ് റഊഫ് എന്നിവർ നേതൃത്വം നൽകി