ഐ.ഐ.ടി ജാം രജിസ്ട്രേഷൻ ഇന്നു മുതൽ

Friday 05 September 2025 12:05 AM IST

കൊച്ചി: ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് (JAM) 2026ന് ഇന്ന് മുതൽ ഒക്ടോബർ 12 വരെ അപേക്ഷിക്കാം. 2026 ഫെബ്രുവരി 15ന് രണ്ടു ഷിഫ്റ്രുകളായാണ് പരീക്ഷ. മാർച്ച് 20ന് ഫലം പ്രസിദ്ധീകരിക്കും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജികൾ (ഐ.ഐ.ടികൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (IISc) തുടങ്ങിയ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവിധ എം.എസ്‌സി, മറ്റ് പോസ്റ്റ് ഗ്രാജ്വേറ്റ് സയൻസ് പ്രോഗ്രാമുകൾ (ഇന്റഗ്രേറ്റഡ് എം.എസ്‌സി- പിഎച്ച്.ഡി പ്രോഗ്രാമുകൾ) പ്രവേശനം ജാം സ്കോർ അടിസ്ഥാനമാക്കിയാണ്. മൂവായിരത്തോളം സീറ്റുകളിലേക്കാണ് പ്രവേശനം. ഐ.ഐ.ടി ബോംബെയ്ക്കാണ് പരീക്ഷാ ചുമതല. വെബ്സൈറ്റ്: jam2026.iitb.ac.in.

യോഗ്യത

...................

ബാച്ച്ലർ ഡിഗ്രി പൂർത്തിയാക്കുകയോ ബാച്ച്ലർ ഡിഗ്രി അവസാന വർഷ പരീക്ഷയ്ക്ക് എൻറോൾ ചെയ്യുകയോ ചെയ്തവർക്ക് ജാമിന് അപേക്ഷിക്കാം. എന്നാൽ, അവസാന വർഷക്കാർ അഡ്മിഷന് മുമ്പ് ഡിഗ്രി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

2000 രൂപയാണ് ഒരു പരീക്ഷയുടെ അപേക്ഷാ ഫീസ്. വനിതകൾ, എസ്.സി, എസ്.ടി. PwD വിഭാഗക്കാർക്ക് 1000 രൂപ. രണ്ടു ടെസ്റ്റ് പേപ്പറുകളും എഴുതുന്നതിന് 2700 രൂപയാണ് പൊതു വിഭാഗത്തിലെ ഫീസ്. മറ്റുള്ളവർക്ക് 1350 രൂപ.

അപേക്ഷാ ഫീസ് തിരിച്ചു ലഭിക്കില്ല.

ഇ​ടു​ക്കി​യി​ൽ​ ​ആ​ർ​മി​ ​റി​ക്രൂ​ട്ട്മെ​ന്റ്

തി​രു​വ​ന​ന്ത​പു​രം​:​ക​ര​സേ​ന​യി​ലേ​ക്ക് ​ആ​ർ​മി​ ​റി​ക്രൂ​ട്ട്മെ​ന്റ് ​റാ​ലി​ 10​മു​ത​ൽ​ 16​ ​വ​രെ​ ​ഇ​ടു​ക്കി​യി​ലെ​ ​നെ​ടു​ങ്ക​ണ്ടം​ ​പ​ഞ്ചാ​യ​ത്ത് ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ന​ട​ക്കും.​ജൂ​ണി​ൽ​ ​ന​ട​ത്തി​യ​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ച്ച​വ​ർ​ക്ക് ​പ​ങ്കെ​ടു​ക്കാം.​അ​ഗ്നി​വീ​ർ​ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ​തി​രു​വ​ന​ന്ത​പു​രം,​കൊ​ല്ലം,​പ​ത്ത​നം​തി​ട്ട,​ആ​ല​പ്പു​ഴ,​കോ​ട്ട​യം,​ഇ​ടു​ക്കി,​എ​റ​ണാ​കു​ളം​ ​ജി​ല്ല​ക​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ക്കും​ ​മ​ത​ ​അ​ദ്ധ്യാ​പ​ക​ർ,​ ​കാ​റ്റ​റിം​ഗ് ​എ​ന്നീ​ ​ജൂ​നി​യ​ർ​ ​ക​മ്മി​ഷ​ൻ​ഡ് ​ഓ​ഫീ​സ​ർ​മാ​ർ,​ ​ഹ​വി​ൽ​ദാ​ർ​ ​സ​ർ​വേ​യ​ർ​ ​ഓ​ട്ടോ​ ​കാ​ർ​ട്ടോ,​ ​ഹ​വി​ൽ​ദാ​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​കേ​ര​ളം,​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്നു​ള​ള​വ​ർ​ക്കും​ ​പ​ങ്കെ​ടു​ക്കാം.​പ​ങ്കെ​ടു​ക്കാ​വു​ന്ന​വ​രു​ടെ​ ​പ​ട്ടി​ക​ ​വെ​ബ്സൈ​റ്റി​ലു​ണ്ട്.