ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ്: ആദ്യ 100ൽ കേരളത്തിലെ 15 കോളേജുകൾ

Friday 05 September 2025 12:00 AM IST

ന്യൂഡൽഹി: ദേശീയ ഉന്നത വിദ്യാഭ്യാസ സ്ഥാപന റാങ്കിംഗ് പട്ടിക പുറത്തുവന്നപ്പോൾ, മികച്ച കോളേജുകളിൽ ആദ്യത്തെ 100ൽ കേരളത്തിൽ നിന്നുള്ള 15 കോളേജുകൾ ഇടംപിടിച്ചു. 53-ാം റാങ്കിലുള്ള തൃശൂർ സെന്റ് തോമസ് കോളേജാണ് കേരളത്തിൽ മികച്ചത്.

കേരളത്തിലെ മികച്ച കോളേജുകളും റാങ്കും

1.സെന്റ് തോമസ് കോളേജ് തൃശൂർ- 53 2.ഗവ.വിമൻസ് കോളേജ് തിരുവനന്തപുരം-54 3.എസ്.ബി കോളേജ് ചങ്ങനാശ്ശേരി- 56 4.സെന്റ് തെരേസാസ് കോളേജ് എറണാകുളം- 60 5.മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം- 61 6.സെന്റ് ജോസഫ്‌സ് കോളേജ് ദേവഗിരി- 74 7.മഹാരാജാസ് കോളേജ് എറണാകുളം- 75 8.വിമല കോളേജ് തൃശൂർ- 78 9.ഫാറൂഖ് കോളേജ് കോഴിക്കോട്- 82 10.സെന്റ് ജോസഫ്‌സ് കോളേജ് തൃശൂർ- 83 11.സി.എം.എസ് കോളേജ് കോട്ടയം- 86 12.ക്രൈസ്റ്റ് കോളേജ് തൃശൂർ- 87 13.മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം- 92 14.യു.സി കോളേജ് ആലുവ- 96 15.ഗവ.കോളേജ് ആറ്റിങ്ങൽ- 99

ആ​ർ​കി​ടെ​ക്ച​റി​ൽ​ ​കോ​ഴി​ക്കോ​ട് എ​ൻ.​ഐ.​ടി​ക്ക് ​ദേ​ശീ​യ​ 2ാം​ ​റാ​ങ്ക്

ന്യൂ​ഡ​ൽ​ഹി​:​ ​ആ​ർ​കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​പ്ലാ​നിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​എ​ൻ.​ഐ.​ടി​ക്ക് ​രാ​ജ്യ​ത്ത് ​ര​ണ്ടാം​ ​റാ​ങ്ക്,​ ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​മൂ​ന്നാം​ ​റാ​ങ്കും​ ​ക​ര​സ്ഥ​മാ​ക്കി.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​മാ​ണ് ​ഇ​ന്ന​ലെ​ ​ദേ​ശീ​യ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ ​റാ​ങ്കിം​ഗ് ​ച​ട്ട​ക്കൂ​ട് ​(​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗ് ​ഫ്രെ​യിം​വ​ർ​ക്ക്-​എ​ൻ.​ഐ.​ആ​ർ.​എ​ഫ്)​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.​ ​കേ​ന്ദ്ര​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ധ​ർ​മേ​ന്ദ്ര​ ​പ്ര​ധാ​ൻ​ ​റാ​ങ്ക് ​പ​ട്ടി​ക​ ​പ്ര​കാ​ശ​നം​ ​ചെ​യ്‌​തു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​അ​ഖി​ലേ​ന്ത്യ​ ​റാ​ങ്കിം​ഗി​ൽ​ ​മ​ദ്രാ​സ് ​ഐ.​ഐ.​ടി​ ​തു​ട​ർ​ച്ച​യാ​യി​ ​ഏ​ഴാം​ ​ത​വ​ണ​യും​ ​ഒ​ന്നാ​മ​തെ​ത്തി.​ ​ഐ.​ഐ.​എ​സ്‌.​സി​ ​ബെം​ഗ​ളൂ​രു​വാ​ണ് ​ര​ണ്ടാം​ ​സ്ഥാ​ന​ത്ത്.​ ​മാ​നേ​ജ്‌​മെ​ന്റ് ​വി​ഭാ​ഗ​ത്തി​ൽ​ ​അ​ഹ​മ്മ​ദാ​ബാ​ദ് ​ഐ.​ഐ.​എം​ ​ഒ​ന്നാം​ ​റാ​ങ്ക് ​നേ​ടി.​ ​ആ​ർ​കി​ടെ​ക്ച​ർ​ ​ആ​ൻ​ഡ് ​പ്ലാ​നിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​ഐ.​ഐ.​ടി​ ​റൂ​ർ​ക്കി​യാ​ണ് ​മു​ന്നി​ൽ.​ ​രാ​ജ്യ​ത്തെ​ ​മി​ക​ച്ച​ ​കോ​ളേ​ജു​ക​ളി​ൽ​ ​ആ​ദ്യ​ ​അ​ഞ്ച് ​സ്ഥാ​ന​ങ്ങ​ൾ​ ​ഡ​ൽ​ഹി​യി​ലെ​ ​കോ​ളേ​ജു​ക​ളു​ക​ൾ​ക്കാ​ണ്.

ദേ​ശീ​യ​റാ​ങ്കിം​ഗ്:​കു​സാ​റ്റ് ആ​റാം​ ​സ്ഥാ​ന​ത്ത്

കൊ​ച്ചി​:​ ​ദേ​ശീ​യ​റാ​ങ്കിം​ഗി​ൽ​ ​നേ​ട്ട​വു​മാ​യി​ ​കു​സാ​റ്റ്.​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗ് ​ഫ്രെ​യിം​വ​ർ​ക്കി​ന്റെ​ ​(​എ​ൻ.​ഐ.​ആ​ർ.​എ​ഫ്)​ 2025​ലെ​ ​റാ​ങ്കിം​ഗി​ൽ​ ​സ​ർ​ക്കാ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​കു​സാ​റ്റി​ന്റെ​ ​റാ​ങ്ക് ​ആ​റാ​ണ്.​ ​മു​ൻ​വ​ർ​ഷം​ ​പ​ത്താ​യി​രു​ന്നു​ ​റാ​ങ്കിം​ഗ്. സ​ർ​‌​ക്കാ​ർ,​ ​സ്വ​കാ​ര്യ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​റാ​ങ്കിം​ഗ് 32​ ​ആ​ണ്.​ ​ക​ഴി​ഞ്ഞ​വ​ർ​ഷം​ 34​ ​ആ​യി​രു​ന്നു.​ ​കോ​ളേ​ജു​ക​ളും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളും​ ​ഉ​ൾ​പ്പെ​ടെ​ ​രാ​ജ്യ​ത്തെ​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ​ ​കു​സാ​റ്റ് ​ആ​ദ്യ​ 50​ ​റാ​ങ്കിം​ഗി​ൽ​ ​ഉ​ൾ​പ്പെ​ട്ടു. രാ​ജ്യ​ത്തെ​ ​നി​യ​മ​ ​കോ​ളേ​ജു​ക​ളി​ൽ​ ​കു​സാ​റ്റി​ന്റെ​ ​സ്കൂ​ൾ​ ​ഒ​ഫ് ​ലീ​ഗ​ൽ​ ​സ്റ്റ​ഡീ​സി​ന് 13,​ ​സ്കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് ​സ്റ്റ​ഡീ​സി​ന് 82​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​റാ​ങ്ക്.​ ​കേ​ര​ള​ത്തി​ൽ​ ​കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​ക​ഴി​ഞ്ഞാ​ൽ​ ​ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് ​സ്കൂ​ൾ​ ​ഒ​ഫ് ​മാ​നേ​ജ്മെ​ന്റ് ​സ്റ്റ​ഡീ​സ്.