ഉല്ലാസ് പദ്ധതി: ക്ലാസ് ഉദ്ഘാടനം
തിരുവമ്പാടി: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന കേന്ദ്രാവിഷ്കൃത പദ്ധതി ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം ഉല്ലാസിൻ്റെ ഭാഗമായി ജില്ലാതല ക്ലാസ്സ് ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് കൊടക്കാട്ടുപാറ മേലെ പൊന്നാങ്കയം ആദിവാസി ഉന്നതിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ നിർവഹിച്ചു. കെ.ഡി. ആൻ്റണി അദ്ധ്യക്ഷനായി.പി.വി. ശാസ്ത പ്രസാദ്, കെ.സജന, സോന ഡോണി, സി. ശ്യാം കിഷോർ, ടി.എം പ്രസംഗിച്ചു. ജില്ലാ സാക്ഷരതാമിഷൻ നടത്തുന്ന ദേശീയ സാക്ഷരതാ വാരാചരണത്തിൻ്റെ ഭാഗമായാണ് സാക്ഷരതാ ക്ലാസ് ആരംഭിച്ചത്. അൽഫോൻസാ കോളേജ് എൻ.എസ്.എസ്. വിദ്യാർത്ഥികൾ വിവരശേഖരണം നടത്തി.