ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയെ ബ്രാൻഡ് അംബാസഡറാക്കി അരൈസർ

Friday 05 September 2025 12:10 AM IST

തിരുവനന്തപുരം: ദൈനംദിന ഉപയോഗത്തിനായുള്ള സ്മാർട്ട്-കാഷ്വൽ വസ്ത്ര ലേബലായ അരൈസർ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം രവീന്ദ്ര ജഡേജയെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ചു. ഫീൽഡിലെ ഓൾറൗണ്ട് മികവിനാൽ ആഘോഷിക്കപ്പെട്ട ജഡേജ; അനുയോജ്യമായ സുഖകരമായ, നിങ്ങളോടൊപ്പം ചേർന്ന് പോകുന്ന വസ്ത്രശൈലി എന്ന അരൈസറിന്റെ വാഗ്ദാനത്തെ പ്രതിഫലിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. പ്രിന്റഡ്, സ്ട്രൈപ്പ്, സോളിഡ് ഷർട്ടുകൾ മുതൽ പോളോസ്, ചിനോസ്, ഡെനിം, ആക്റ്റീവ്‌വെയർ വരെ ആധുനിക സൗന്ദര്യസങ്കൽപ്പങ്ങളെ ദൈനംദിന ഉപയോഗവുമായി സംയോജിപ്പിക്കാൻ രൂപകൽപ്പന ചെയ്ത വൈവിദ്ധ്യമാർന്ന വസ്ത്രശേഖരം, ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നു.