ഓണക്കിറ്റ് വിതരണം

Friday 05 September 2025 1:56 AM IST
പരുതൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്തിൽ നടന്ന ഓണക്കിറ്റ് വിതരണം ഡെപ്യൂട്ടി കളക്ടർ ആൽഫ ഉദ്ഘാടനം ചെയ്യുന്നു.

പരുതൂർ: പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓണക്കിറ്റുകളുടെ വിതരണം ഡെപ്യൂട്ടി കളക്ടർ ആൽഫ ഉദ്ഘാടനം ചെയ്തു. 200 പാലിയേറ്റീവ് രോഗികളുടെ കുടുംബങ്ങൾക്കും, അതിദരിദ്രരുടെ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും, ബഡ്സ് വിദ്യാർഥികളുടെ കുടുംബങ്ങൾക്കുമാണ് കിറ്റ് നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് എ.പി.എം.സക്കറിയ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിഷിത ദാസ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.പി.ഹസൻ, വഹിദ ജലീൽ, പഞ്ചായത്ത് അംഗങ്ങളായ എ.കെ.എം.അലി, അനിത രാമചന്ദ്രൻ, രജനി ചന്ദ്രൻ, സൗമ്യ സുഭാഷ്, ശാന്തകുമാരി, ശിവശങ്കരൻ, എം.പി.ഉമ്മർ, രാമദാസ് പരുതൂർ, ടി.കെ.ചേകുട്ടി, നിസാർ തുടങ്ങിയവർ പങ്കെടുത്തു.